|
| സൌന്ദര്യം ശാപമാകുമ്പോള്‍ |
| ശനി, 16 മെയ് 2009 ( 17:08 IST ) | |
ബോളിവുഡിലെ സുന്ദരക്കുട്ടപ്പന്‍മാര്‍ എങ്ങിനെ എങ്ങ്നിനെ കൂടുതല്‍ സുന്ദരന്‍മാരാവാമെന്ന് ആലോചിച്ച് തലപുകച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സ്വന്തം ശരീരത്തിന്‍റെ സൌന്ദര്യം ഒരു ശാപമാണെന്ന പരിഭവുമായി ഒരു നടന്‍ വരുന്നത്.
മറ്റാരുമല്ല. ഏഷ്യയിലെ ഏറ്റവും സെക്സിയായ നടന്‍ ജോണ്‍ എബ്രഹാം തന്നെ. തന്‍റെ മുടിഞ്ഞ സൌന്ദര്യം കാരണം ലഭിക്കുന്ന വേഷങ്ങളെല്ലാം സുന്ദരക്കുട്ടപ്പന്‍മാരുടേതും ചോക്ലേറ്റ് നായകന്‍മാരുടേതുമാണെന്നാണ് താരത്തിന്‍റെ പരാതി. ഇത് തന്നിലെ അഭിനേതാവിനോട് നീതി പുലര്‍ത്തുന്നതല്ലെന്നാണ് ജോണ്‍ പറയുന്നത്.
സുന്ദരമായ ശരീരത്തിന്‍റെ പേരിലല്ല, ഒരു നല്ല അഭിനേതാവ് എന്ന നിലയിലാണ് താന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെന്നും ജോണ്‍ വ്യക്തമാക്കുന്നു. ലഭിക്കുന്ന വേഷങ്ങളെല്ലാം ജോണിന്‍റെ ശരീരത്തിന്‍റെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്നവ മാത്രമാണ്.
ഇതാണ് താരത്തെ ഇപ്പൊള്‍ ഇരുത്തി ചിന്തിപ്പിച്ചത്. സിനിമയില്‍ സൌന്ദര്യവും ഒരു ശാപമാണെന്ന തിരിച്ചറിവുണ്ടാകുന്ന ആദ്യ നടനായിരിക്കും ഒരു പക്ഷെ ജോണ്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|