യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ വാര്‍ത്ത
ദലൈലാമയില്‍ ബച്ചനും മകനും
തിങ്കള്‍ (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009   ( 12:32 IST )
ദലൈലാമയുടെ ചരിത്രം സിനിമയാകുന്നു. ‘ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദലൈലാമാസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും സുപ്രധാനങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രഞ്ച് സംവിധായകനായ ജാന്‍ കോനന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ഇംഗ്ലീഷിലും ഫ്രെഞ്ചിലും ചിത്രീകരിക്കുന്ന ഈ ചിത്രം ലോകസിനിമയിലെ പ്രമുഖരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ്. ഷാരണ്‍ സ്റ്റോണ്‍ ഈ സിനിമയുടെ അവതാരകവേഷത്തില്‍ എത്തും. റിച്ചാര്‍ഡ് ഗെരെയും അഭിനയിക്കുന്നുണ്ട്.

സംവിധായകന്‍ ജാന്‍ കോനന്‍റെ ഏറ്റവും പുതിയ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ പ്രൊജക്ടില്‍ അമിതാഭിനെയും അഭിഷേകിനെയും ഉള്‍പ്പെടുത്താനുള്ള തീരുമാനം കാന്‍ ഫെസ്റ്റിവലിനിടെയാണ് ഉണ്ടായെതെന്നാണ് സൂചന.

പതിനാലാം നൂറ്റാണ്ടു മുതലുള്ള ദലൈലാമ ചരിത്രമാണ് ഈ സിനിമ പറയുന്നത്. ദലൈലാമയുടെ പഴയ അവതാരങ്ങളും ഇപ്പോഴത്തെ ലാമയുടെ അഭിമുഖവുമൊക്കെ ഈ സിനിമയുടെ പ്രത്യേകതയായിരിക്കും.

ഈ വര്‍ഷം അവസാനം ഹിമാചല്‍ പ്രദേശിലും ലഡാക്കിലുമായി ചിത്രീകരിക്കുന്ന ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദലൈലാമാസ് അടുത്ത വര്‍ഷം പകുതിയോടെ തിയേറ്ററുകളിലെത്തും. കഭി അല്‍‌വിദാ ന കെഹ്‌ന, സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ് എന്നിവയാണ് അമിതാഭ് ബച്ചനും അഭിഷേകും ഒന്നിച്ച പ്രധാന ചിത്രങ്ങള്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ‘പാ’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍റെ പിതാവായാണ് അഭിഷേക് അഭിനയിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സൌന്ദര്യം ശാപമാകുമ്പോള്‍
ലിന്‍ഡ്സെ ലോഹന്‍ വീണ്ടും
രണ്‍ബീറിന് മുന്നില്‍ വിദ്യാര്‍ത്ഥിനി: കൊങ്കണ
കരണ്‍ ജോഹര്‍ നിയമക്കുരുക്കില്‍
ഭഗവാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍
'ഹാപ്പി ന്യൂ ഇയറു’മായി ഷാരുഖ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...