|
| ഹൃത്വിക്കും ബാര്‍ബറയും ദമ്പതികളെപ്പോലെ |
| 18 മെയ് 2009 ( 16:42 IST ) | |
ഇമ്രാന്‍ ഹഷ്മി എന്ന നടന് ബോളിവുഡില്‍ ‘ചുംബനവീരന്‍’ എന്നാണ് വിളിപ്പേര്. കക്ഷിയുടെ സിനിമകളില്‍ ഒന്നിലധികം നായികമാരുണ്ടാകും. അവരോടൊപ്പമെല്ലാം ഹഷ്‌മിയുടെ ചുംബനരംഗങ്ങളും ഉണ്ടാകും. എന്നാല്‍ ഈയിടെയായി ഹഷ്മി തന്‍റെ ഇമേജൊന്നു മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്. ഇനി ചുംബിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യയെ പേടിച്ചാണ് ഹഷ്മി ഈ തീരുമാനമെടുത്തതെന്ന് അണിയറസംസാരം.
ഇമ്രാന്‍ ഹഷ്മി ചുംബിക്കാതായതോടെ ആ മേഖല അന്യം നിന്നു പോകുമല്ലോ എന്ന് പരിതപിച്ചവര്‍ക്ക് ആശ്വാസമായി മറ്റൊരു താരമെത്തി. സാക്ഷാല്‍ ഹൃത്വിക് റോഷന്‍. ധൂം 2ലും ജോധാ അക്ബറിലും ഐശ്വര്യ റായിയെ ചുംബിച്ചു വശം കെടുത്തിയ ഹൃത്വിക് പുതിയ ചിത്രമായ ‘കൈറ്റ്സി’ല്‍ അതിരുകടന്ന ചുംബന രംഗങ്ങളാണത്രേ കാഴ്ചവച്ചിരിക്കുന്നത്.
നായികയായ മെക്സിക്കന്‍ സുന്ദരി ബാര്‍ബറ മോറിയുമായി ‘ലിപ് - ലോക്ക്’ ചുംബനമാണ് ഹൃത്വിക് നടത്തുന്നത്. എന്നാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് നായകന്‍ പറയുന്നു. മോറിയും ഹൃത്വിക്കും തമ്മില്‍ എന്തൊക്കെയോ ചിലത് ഉണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഹൃത്വിക്കിന്‍റെ ഭാര്യ സൂസന്ന പിണങ്ങിപ്പോയതൊക്കെ ഗോസിപ്പ് കോളക്കാര്‍ക്ക് പ്രിയപ്പെട്ട വിഭവമായിരുന്നു. വിഷയം ഇങ്ങനെ ചൂടുപിടിച്ചു നില്‍ക്കുമ്പോഴാണ് മോറിയെ ചുംബിച്ചത് ന്യായീകരിച്ച് ഹൃത്വിക് രംഗത്തെത്തിയിരിക്കുന്നത്.
സിനിമയ്ക്കു വേണ്ടി വെറുതെ വികാരങ്ങളൊന്നുമില്ലാത്ത ചുംബന രംഗമല്ല തങ്ങള്‍ നടത്തിയതെന്നും യഥാര്‍ത്ഥ ദമ്പതികള്‍ പെരുമാറുന്നതുപോലെയായിരുന്നു അതെന്നുമാണ് ഹൃത്വിക് തട്ടിവിട്ടിരിക്കുന്നത്. ഈ ചുംബനരംഗങ്ങള്‍ തിയേറ്ററില്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പമിരുന്ന് കാണുന്നതില്‍ തനിക്ക് മടിയില്ലെന്നും ഹൃത്വിക് പറയുന്നു.
“കൈറ്റ്സ് ഒരു പ്രണയകഥയാണ്. പ്രണയകഥയില്‍ കാമുകനും കാമുകിയും തമ്മില്‍ പെരുമാറുന്നത് എങ്ങനെ വേണമോ അങ്ങനെയേ ഞാനും മോറിയും അഭിനയിച്ചിട്ടുള്ളൂ. ആ ചുംബനരംഗത്തെക്കുറിച്ച് മാത്രം ഇത്ര പറയാന്‍ എന്താണ്? ഞാനും മോറിയും വളരെ വലിയ ഒരു കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുന്ന ഒരു രംഗം കൈറ്റ്സിലുണ്ട്. അങ്ങനെ ചാടുന്നതിന് മുമ്പ് നായികയെ ഗാഢമായി ചുംബിക്കണമെന്ന് സംവിധായകന്‍ അനുരാഗ് ബസു പറഞ്ഞു. ഞാന്‍ മോറിയുടെ കവിളില്‍ ചുംബിച്ചു. അതിന് ശേഷം ഞങ്ങള്‍ താഴേക്ക് ചാടി. എന്നാല്‍ ആ ടേക്ക് കഴിഞ്ഞ ശേഷം മോറി എന്നോടു ചോദിച്ചത് ഇങ്ങനെയൊരു സാഹചര്യം ഹൃത്വിക്കിന്‍റെ ജീവിതത്തിലാണ് ഉണ്ടായതെങ്കില്‍ കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന് മുമ്പ് സൂസന്നയുടെ കവിളിലായിരിക്കുമോ ഹൃത്വിക് ചുംബിക്കുക എന്നാണ്. ബാര്‍ബറ മോറി അങ്ങനെ ചോദിച്ചതോടെ ആ രംഗം വീണ്ടും ചിത്രീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായി. ഇത്തവണ മോറിയുടെ ചുണ്ടിലാണ് ഞാന്‍ ഗാഢമായി ചുംബിച്ചത്” - ഹൃത്വിക് വ്യക്തമാക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|