|
| ഗാംഗുലി നായകന്‍; തിരക്കഥ റസാക്ക്! |
| ചൊവ്വ, 19 മെയ് 2009 ( 11:51 IST ) | |
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൌരവ് ഗാംഗുലി നായകനാകുന്ന ഹിന്ദി ചിത്രത്തിന് മലയാളി തിരക്കഥാകൃത്ത് ടി എ റസാക്ക് രചന നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍ എസ് പ്രദീപ് കുമാര്‍ എന്ന മലയാളിയാണ്. കാജലാണ് ചിത്രത്തിലെ നായിക. ദീന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ഗാംഗുലി ആദ്യമായി നായകനാകുന്ന ചിത്രമാണിത്. ദേശീയ ചലച്ചിത്ര കോര്‍പറേഷനാണ് നിര്‍മ്മാണം. നാനാ പടേക്കര്‍, അതുല്‍ കുല്‍ക്കര്‍ണി, ജാക്കി ഷ്‌റഫ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ദീന്‍.
2005ല്‍ യുപിയിലെ മുസാഫിറില്‍ ഭര്‍ത്താവിന്‍റെ പിതാവില്‍ നിന്ന് ലൈംഗികപീഡനം ഏല്‍ക്കേണ്ടി വന്ന ഇംറാന എന്ന യുവതിയെക്കുറിച്ചാണ് ദീന്‍ എന്ന സിനിമ പറയുന്നത്. കാജലാണ് ഇംറാനയായി അഭിനയിക്കുന്നത്. മുംബൈയില്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.
കാണാക്കിനാവ്, വേഷം, മഗ്‌രിബ്, വിഷ്ണുലോകം, പെരുമഴക്കാലം തുടങ്ങിയവയാണ് ടി എ റസാക്ക് തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|