|
| താരങ്ങളും ദീപികയുടെ ഉയരവും |
| ബുധന്‍, 20 മെയ് 2009 ( 11:26 IST ) | |
ദീപിക പദുക്കോണിന്‍റെ നായകനാകാന്‍ ഹിന്ദിയിലെ സൂപ്പര്‍താരങ്ങള്‍ക്കൊക്കെ സന്തോഷമാണ്. ഓം ശാന്തി ഓമില്‍ ഷാരുഖ് ഖാന്‍റെ നായികയായി വന്ന ദീപികയെ പിന്നീട് സൂപ്പര്‍നായികയായി ബോളിവുഡ് അംഗീകരിക്കുകയായിരുന്നു. ഒന്നാം നമ്പര്‍കാരിയായ ഐശ്വര്യ റായിക്കു പോലും ഇന്ന് ദീപിക ഭീഷണിയാണ്.
എന്നാല്‍ അമീര്‍ഖാന്‍ ഉള്‍പ്പടെയുള്ള ചില സൂപ്പര്‍സ്റ്റാറുകള്‍ ദീപികയുടെ നായകരാകാന്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. കാരണം, ദീപികയുടെ ഉയരം തന്നെ. ബോളിവുഡിലെ പല മുന്‍നിര നായകന്‍മാര്‍ക്കും ദീപികയുടെ അത്ര പൊക്കമില്ലത്രേ! സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെ വളരെ ബുദ്ധിമുട്ടിയാണ് ഉയരക്കാരിയായ ദീപികയുടെ നായകന്‍മാരായത്.
എന്നാലിതാ ദീപികയുടെ ഉയരം തനിക്കൊരു പ്രശ്നമല്ലെന്ന് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ പറയുന്നു. ‘കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്’ എന്ന ചിത്രത്തില്‍ ദീപികയുടെ നായകനാണ് ഫര്‍ഹാന്‍.
“എന്‍റെ ഒരു ടോക് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ദീപികയുടെ ഉയരം ഞാന്‍ ഒത്തു നോക്കി. എന്നെക്കാള്‍ ഉയരം അവള്‍ക്കാണെന്ന് ഞാന്‍ മനസിലാക്കി. എന്‍റെ നായികയെക്കാള്‍ ഉയരം കുറഞ്ഞിരിക്കുന്നതില്‍ എനിക്കൊരു പ്രശ്നവുമില്ല. എന്നാല്‍ ഈയിടെ, അപ്രതീക്ഷിതമായാണ് എനിക്ക് ഒരു കാര്യം വ്യക്തമായത്. ദീപികയെക്കാള്‍ അരയിഞ്ച് നീളക്കൂടുതല്‍ എനിക്കാണ്. ദീപിക പറയുന്നത്, കാണുമ്പോള്‍ തോന്നുന്നത്ര ഉയരം അവള്‍ക്കില്ല എന്നാണ്. നീളമുള്ള കാലുകളായിരിക്കാം അവളെ ഉയരക്കാരിയായി തോന്നാന്‍ കാരണം” - ഫര്‍ഹാന്‍ പറയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|