|
| മണിരത്നത്തിനൊപ്പം വീണ്ടും സന്തോഷ് ശിവന്‍ |
| ബുധന്‍, 20 മെയ് 2009 ( 16:19 IST ) | |
മണിരത്നം സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രം ‘രാവണ’യുടെ ഇനിയുള്ള ഭാഗങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുന്നത് ലോകപ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ്. രാവണയുടെ ഛായാഗ്രാഹകനായ മണികണ്ഠന് ഷാരുഖ് ഖാന്‍ ചിത്രമായ ‘ഹാപ്പി ന്യൂ ഇയര്‍’ ചെയ്യേണ്ടതിനാലാണ് സന്തോഷ് വീണ്ടും മണി ക്യാമ്പിലെത്തിയത്.
ചിത്രീകരണം ആരംഭിച്ചതുമുതല്‍ ഏറെ തടസങ്ങള്‍ നേരിടേണ്ടി വന്ന ചിത്രമാണ് രാവണ. കേരള വനം വകുപ്പിന്‍റെ എതിര്‍പ്പ് മൂലം കേരളത്തിലെ വനങ്ങളില്‍ ചിത്രീകരണം നടത്തുന്നതിന് തടസം നേരിട്ടു. പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് മണിരത്നത്തിന് വിശ്രമിക്കേണ്ടി വന്നപ്പോഴും ഒരു മാസത്തോളം ഷൂട്ടിംഗ് മുടങ്ങി. ഇപ്പോള്‍ വീണ്ടും ചിത്രീകരണം ആരംഭിക്കാനിരിക്കുമ്പോളാണ് മണികണ്ഠന് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു വന്നത്.
അറുപത് ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞ രാവണയുടെ താളം നിലനിര്‍ത്തിക്കൊണ്ട് തുടര്‍ന്ന് ആര് ക്യാമറ ചലിപ്പിക്കും എന്ന ആലോചനയാണ് സന്തോഷ് ശിവനെ വിളിക്കാന്‍ മണിരത്നത്തെ പ്രേരിപ്പിച്ചത്. ദളപതി, റോജ, ഇരുവര്‍, ദില്‍സേ എന്നീ മണിരത്നം ചിത്രങ്ങള്‍ക്ക് സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
ഹിന്ദിയില്‍ രാവണ എന്ന പേരിലും തമിഴില്‍ അശോകവനം എന്ന പേരിലുമാണ് മണിരത്നം തന്‍റെ പുതിയ ചിത്രം ഒരുക്കുന്നത്. അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, വിക്രം, പൃഥ്വിരാജ്, ഗോവിന്ദ, പ്രിയാമണി തുടങ്ങിയവരാണ് താരങ്ങള്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|