|
| വിദ്യയ്ക്ക് വീണ്ടും മാധവന്‍ നായകന്‍ |
| 21 മെയ് 2009 ( 12:30 IST ) | |
മണിരത്നം സംവിധാനം ചെയ്ത 'ഗുരു’ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. ആ സിനിമയില്‍ അഭിഷേക് ബച്ചന്‍ - ഐശ്വര്യ റായി ജോഡി തകര്‍ത്ത് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ അവരെക്കാള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു ജോഡിയുണ്ട് ആ ചിത്രത്തില്‍. മാധവനും വിദ്യാബാലനും.
രോഗിയായ വിദ്യയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന യുവ പത്രപ്രവര്‍ത്തകനായാണ് മാധവന്‍ ആ ചിത്രത്തില്‍ വേഷമിട്ടത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് നന്നേ ബോധിച്ചു. രണ്ടു പേരും തമ്മില്‍ ഒരു ലിപ് ലോക്ക് ചുംബനവും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇതോടെ ഇവര്‍ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുകയും ചെയ്തു.
മാധവനും വിദ്യയും ഒരുമിച്ചു സ്ക്രീനില്‍ വരുമ്പോള്‍ അത്ഭുതാവഹമായ ഒരു ചേര്‍ച്ചയുണ്ട്. അത് തിരിച്ചറിഞ്ഞവര്‍ ആ ജോഡിയെ വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമം നടത്തി. കുറെ പരസ്യ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു വന്നതോടെ ഈ ജോഡിക്കുള്ള പിന്തുണ കൂടി. ഗോസിപ്പുകള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്തു.
ഗോസിപ്പുകളൊക്കെ ആരു വകവയ്ക്കുന്നു? ഇപ്പോള്‍ ഇവര്‍ വീണ്ടും ബിഗ് സ്ക്രീനില്‍ ഒരുമിച്ചു അഭിനയിക്കാന്‍ പോകുകയാണ്. രാജ് കൌശല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മാധവനും വിദ്യാ ബാലനും പ്രണയജോഡികളായി വീണ്ടും എത്തുന്നത്. ആന്‍റണി കോന്‍, ശാദി കാ ലഡു തുടങ്ങിയ സിനിമകളുടെ അമരക്കാരനാണ് രാജ് കൌശല്‍.
എന്തായാലും പ്രേക്ഷകര്‍ക്ക് വീണ്ടും ഒരു മികച്ച പ്രണയകഥ സ്ക്രീനില്‍ കാണാമെന്ന് സാരം. സ്ക്രീനില്‍ നിന്ന് അത് ജീവിതത്തിലേക്ക് പകരാതിരുന്നാല്‍ കൊള്ളാമെന്ന് പ്രേക്ഷകര്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|