|
| വീണ്ടും വയലന്‍സ് |
| ബുധന്‍, 1 ഓഗസ്റ്റ് 2007 ( 10:18 IST ) | |
മലയാള സിനിമയില്‍ ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിന് ഒരു പ്രത്യേക ഇടമുണ്ട്. കൊച്ചിയിലെ ക്വട്ടേഷന്‍ ഗ്രൂപ്പുകളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം മലയാളികള്‍ക്ക് നല്‍കിയ ആദ്യ സിനിമയായിരുന്നു അത്. പൃഥ്വിരാജ് എന്ന നടന് ആദ്യമായി ആക്ഷന്‍ പരിവേഷമുള്ള നായകനെ സമ്മാനിച്ച ചിത്രം. എ കെ സാജന്‍ സംവിധാനം ചെയ്ത ആ സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സാജന്‍ തന്നെയാണ് തിരക്കഥയും സംവിധാനവും.
രണ്ടാം ചിത്രത്തിലും പൃഥ്വിരാജ് നായകനാകുമെന്നാണ് സൂചനകള്‍. ആദ്യ വയലന്‍സില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ‘സാത്താന്‍‘ എന്ന കഥാപാത്രത്തിന്‍റെ മകനാണ് ചിത്രത്തില്‍ നായകകഥാപാത്രം. സാത്താന്‍ കത്തിയും വടിവാളും കൊണ്ട് കണക്കു തീര്‍ക്കുന്ന ഗുണ്ടയായിരുന്നെങ്കില്‍ മകന്‍ അങ്ങനെയല്ല. ലാപ്‌ടോപ് യുഗത്തിന്‍റെ സന്തതിയാണവന്‍. അവന്‍റെ കയ്യില്‍ ചോര പുരളില്ല. ലാപ്‌ടോപ്പില്‍ അവന്‍ എതിരാളിയുടെ വിധി നിര്‍ണയിക്കുന്നു.
വിജയരാഘവന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമായിരുന്നു വയലന്‍സിലെ വില്ലന്‍. ഈ ചിത്രത്തില്‍ ആ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് വില്ലനാകുന്നത്. എം ജി സോമന്‍റെ മകന്‍ സജി സോമന്‍ ഈ ചിത്രത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വയലന്‍സിന് തിരക്കഥയെഴുതിയത് എ കെ സാജന്‍റെ സഹോദരനായ എ കെ സന്തോഷായിരുന്നു. സന്തോഷ് പുതിയ വയലന്‍സില്‍ സഹകരിക്കുന്നില്ല എന്നാണ് അറിയുന്നത്. വയലന്‍സിന്‍റെ ക്യാമറാമാനായിരുന്ന ജിബു ജേക്കബ് തന്നെയാണ് ഈ സിനിമയുടെയും ക്യാമറ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കവിത - സാരംഗിയില്‍ നിന്നുയരും
ദു:ഖസാന്ദ്രമാം സംഗീതം പോലെ
നിന്‍റെ ആത്മരോദനം....
ദ്രുപദ് താളത്തില്‍ തബലയുതിര്‍ക്കും
.... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രീമിയം ഹാച്ച് ബാക് മോഡലായ ഫോര്‍ഡ് ഫ്യൂഷന്‍റെ ഡീസല്‍ മോഡല്‍ പുറത്തിറക്കി. 1.4 ലിറ്റര്‍... |
| |
|
|
|
|
|
|
|