|
| സുരേഷ്ഗോപി ഇനി കളക്‍ടര്‍ |
| ബുധന്‍, 1 ഓഗസ്റ്റ് 2007 ( 13:22 IST ) | |
സുരേഷ്ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് കളക്‍ടര്‍. അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഓഗസ്റ്റ് 15ന് ആരംഭിക്കും. ദുബായ്‌യിലാണ് ചിത്രീകരണം തുടങ്ങുക. അവിടെയുള്ള രംഗങ്ങളില്‍ സുരേഷ്ഗോപി ഇല്ല. രാജേഷ് ജയരാമനാണ് കളക്‍ടറുടെ രചന നിര്‍വഹിക്കുന്നത്.
തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ഉള്ള ചിത്രമായിരിക്കും കളക്‍ടറെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. മമ്മൂട്ടി കളക്‍ടറായി തകര്‍ത്തഭിനയിച്ച ‘ദി കിംഗി‘നും മേലെ നില്‍ക്കണമെന്ന താല്പര്യത്തോടെയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ആരായിരിക്കും നായിക എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
അനില്‍ സി മേനോനും സുരേഷ്ഗോപിയും ഒന്നിക്കുന്നത് ഇത് രണ്ടാം തവണയാണ്. അനില്‍ സംവിധാനം ചെയ്ത ‘രാഷ്‌ട്രം‘ എന്ന ചിത്രത്തില്‍ സുരേഷ്ഗോപിയായിരുന്നു നായകന്‍. ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സുരേഷ്ഗോപി ചിത്രത്തിന് രാജേഷ് ജയരാമന്‍ തൂലിക ചലിപ്പിക്കുന്നതും രണ്ടാം തവണയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈം’ എന്ന ചിത്രത്തിന്‍റെ തിരക്കഥ രാജേഷിന്‍റേതായിരുന്നു. ഷാജിയുടെ ‘സി ബി ഐ ഫ്രം ഡല്‍ഹി’ എന്ന പുതിയ ചിത്രത്തിന്‍റെയും തിരക്കഥ രാജേഷ് ജയരാമനാണ്. സുരേഷ് തന്നെയാണ് ആ ചിത്രത്തിലും നായകന്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കവിത - സാരംഗിയില്‍ നിന്നുയരും
ദു:ഖസാന്ദ്രമാം സംഗീതം പോലെ
നിന്‍റെ ആത്മരോദനം....
ദ്രുപദ് താളത്തില്‍ തബലയുതിര്‍ക്കും
.... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രീമിയം ഹാച്ച് ബാക് മോഡലായ ഫോര്‍ഡ് ഫ്യൂഷന്‍റെ ഡീസല്‍ മോഡല്‍ പുറത്തിറക്കി. 1.4 ലിറ്റര്‍... |
| |
|
|
|
|
|
|
|