|
| റംസാന് പോരിന് മമ്മൂട്ടിയും ലാലും |
| വെള്ളി, 3 ഓഗസ്റ്റ് 2007 ( 09:45 IST ) | |
ഓണത്തിരക്കിന് ശേഷം വീണ്ടും മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടും. റംസാന് വേണ്ടി തയ്യാറാകുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് പഴയ രണ്ട് സൂപ്പര്‍ തിരക്കഥാകൃത്തുക്കളാണ്. രണ്‍ജി പണിക്കരും രഞ്ജിത്തും. രണ്‍ജി സംവിധാനം ചെയ്യുന്ന ‘രൌദ്രം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. രഞ്ജിത്തിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേര് ‘റോക്ക് ആന്‍റ് റോള്‍‘ എന്നാണ്.
വയലിനിസ്റ്റായാണ് മോഹന്‍ലാല്‍ റോക്ക് ആന്‍റ് റോളില്‍ പ്രത്യക്ഷപ്പെടുക. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ചന്ദ്രോത്സവത്തിന് ശേഷം മോഹന്‍ലാല്‍ - രഞ്ജിത് കൂട്ടുകെട്ടിന്‍റേതായി എത്തുന്ന ഈ ചിത്രത്തില്‍ ലക്ഷ്മി റോയിയാണ് നായിക. ഏറെക്കാലത്തിന് ശേഷം സുഹൃത്തുക്കളുടെ സമീപമെത്തുന്ന ചന്ദ്രമൌലി എന്ന മ്യുസീഷ്യനായി മോഹന്‍ലാലിന്‍റെ മികച്ച പ്രകടനങ്ങള്‍ ഈ ചിത്രത്തില്‍ കാണാം.
ഭരത്ചന്ദ്രന്‍ ഐ പി എസിന് ശേഷം രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് രൌദ്രം. രണ്ട് രാഷ്‌ട്രീയ നേതാക്കളുടെ ചേരിപ്പോരിനിടയില്‍ വീര്‍പ്പുമുട്ടുന്ന ഒരു ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് വിവരം. സമീപകാല രാഷ്‌ട്രീയത്തിലെ പല വിഷയങ്ങളും ഈ ചിത്രത്തില്‍ ചര്‍ച്ചാ വിഷയമാകും. അതുകൊണ്ടു തന്നെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രൌദ്രം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| കവിത - സാരംഗിയില്‍ നിന്നുയരും
ദു:ഖസാന്ദ്രമാം സംഗീതം പോലെ
നിന്‍റെ ആത്മരോദനം....
ദ്രുപദ് താളത്തില്‍ തബലയുതിര്‍ക്കും
.... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രീമിയം ഹാച്ച് ബാക് മോഡലായ ഫോര്‍ഡ് ഫ്യൂഷന്‍റെ ഡീസല്‍ മോഡല്‍ പുറത്തിറക്കി. 1.4 ലിറ്റര്‍... |
| |
|
|
|
|
|
|
|