യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ അണിയറയില്‍
തരംഗമാകാന്‍ നേപ്പാളി എത്തുന്നു
ബുധന്‍, 9 ഏപ്രില്‍ 2008   ( 14:42 IST )
ഭരത് നായകനാകുന്ന തമിഴ് ചിത്രം 'നേപ്പാളി' ഈയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഭരതിനെ സൂപ്പര്‍താര പദവിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ സിനിമയില്‍ മീരാ ജാസ്മിനാണ് നായിക. മീരയും ഭരത്തുമൊത്തുള്ള ചുംബനരംഗത്തിന്‍റെ പേരില്‍ റിലീസിന് മുന്‍‌പേ ചര്‍ച്ചാവിഷയമായ ചിത്രമാണ് നേപ്പാളി. വി ഇസഡ് ദുരൈ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് നേപ്പാളിയില്‍ ഭരത് പ്രത്യക്ഷപ്പെടുക. ഇതിനകം തന്നെ ഭരത്തിന്‍റെ മൂന്ന് വേഷങ്ങളും ജനപ്രിയമായിക്കഴിഞ്ഞു. ഡേറ്റില്ലാത്തതിന്‍റെ പേരില്‍ യുവനടന്‍ ജീവ ഒഴിവാക്കിയ ചിത്രമാണ് നേപ്പാളി. ഈ ചിത്രം ഒഴിവാക്കിയത് തന്‍റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമായിരിക്കുമെന്നാണ് ജീവ പറയുന്നത്. അത്രയ്ക്ക് വ്യത്യസ്തവും കരുത്തുറ്റതുമാണത്രേ നേപ്പാളിയുടെ അവതരണ രീതി.

“തമിഴ് സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും നേപ്പാളി. എന്‍റെ കഴിഞ്ഞ ചിത്രമായ പഴനി അത്ര മെച്ചപ്പെട്ട വിജയമല്ല നേടിയത്. എന്നാല്‍ നേപ്പാളി എല്ലാത്തരം പ്രേക്ഷകരുടെയും അംഗീകാരം എനിക്ക് നേടിത്തരും” - ഭരത് പറയുന്നു.

‘എ’ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മീരാ ജാസ്മിന്‍റെ ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ടെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ചെന്നൈയില്‍ നേപ്പാളിയുടെ ബുക്കിംഗിന് വന്‍ തിരക്കാണ്. ശ്രീകാന്ത് ദേവ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒറ്റപ്പെടുന്നവരുടെ വിലാപങ്ങള്‍
അധികാരത്തിന്‍റെ തലപ്പാവ്
നൂറ്റമ്പതാം ചിത്രവുമായി ക്യപ്റ്റന്‍
ഹൃദ്യസുഗന്ധമായ് മുല്ല
ജയറാം അജിത്തിനോടൊപ്പം
സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നു
ജ്യോതിഷം
ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ജഗദീഷ് ചിത്രത്തില്‍ മമ്മൂട്ടി
ജഗദീഷ് സംവിധായകനാകുന്നു. മല യാളത്തിലെ ഈ ജനപ്രിയ ഹാസ്യ താരം സംവിധാനം ചെയ്യുന്ന ആദ്യ...
രഞ്ജിത്തിന്‍റെ ‘തിരക്കഥ’യില്‍ പൃഥ്വി
നരേന്‍ സംവിധായകനാകുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍‌നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ്‌ സെര്‍ച്ച്‌ സാധ്യമാക്കുന്ന പുതിയ സാങ്കേതിക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...