|
| വണ്‍വേ ടിക്കറ്റ് പൂര്‍ത്തിയാകുന്നു |
| വ്യാഴം, 17 ഏപ്രില്‍ 2008 ( 14:43 IST ) | |
മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ ആയി അഭിനയിക്കുന്ന വണ്‍വേ ടിക്കറ്റിന്‍റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. രണ്ടു ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി ഈ ചിത്രത്തിനായി നല്‍കിയിരുന്നത്. കര്‍ണ്ണാടകയില്‍ ഹൊഗനക്കല്‍ പദ്ധതിയുമായി ഉയര്‍ന്നു വന്ന പ്രശ്നങ്ങളെ തുടര്‍ന്ന് പഴശ്ശിരാജയുടെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തി വച്ച ഒഴിവിലാണ് രണ്ടു ദിവസം മമ്മൂട്ടി വണ്‍വേ ടിക്കറ്റിന് നല്‍കിയത്.
പൃഥ്വിരാജാണ് വണ്‍വേ ടിക്കറ്റിലെ നായകന്‍. വിദ്യാസമ്പന്നനും ജീപ്പു ഡ്രൈവറുമായ കുഞ്ഞാലിയെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ഇയാള്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍റെ മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയാണ്. താരാരാധനയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇഷ്ട താരത്തിന്‍റെ സിനിമയുടെ വിജയത്തിനായി എന്തും ചെയ്യുന്ന കഥാപാത്രമാണ് പ്രിഥ്വിയുടെ കുഞ്ഞാപ്പു. സ്വന്തം ജോലി കൂടി വകവയ്ക്കാതെ മമ്മൂട്ടിയുടെ സിനിമയുടെ വിജയത്തിനായി ഇയാള്‍ പ്രവര്‍ത്തിക്കുന്നു. വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തിന്‍റെ റിലീസിംഗ് മുതല്‍ നൂറാം ദിവസത്തെ ആഘോഷങ്ങള്‍ വരെയുള്ള ദിവസങ്ങളിലെ കുഞ്ഞാലിയുടെ ജീവിതകഥയാണ് പ്രമേയം.
ബാബു ജനാര്‍ദ്ദനനാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ബിപിന്‍ പ്രഭാകര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന പരുന്ത് എന്ന മമ്മൂട്ടിച്ചിത്രം ചിത്രീകരിക്കുന്നതിന്‍റെ ചില രംഗങ്ങളും വണ്‍വേ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുഞ്ഞാലിയും സൂപ്പര്‍ സ്റ്റാറും കണ്ടുമുട്ടുന്ന രംഗം ചിത്രികരിക്കാനാണ് പരുന്തിലെ രംഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അതിന്‍റെ ചിത്രീകരണ രംഗങ്ങള്‍ സൃഷ്ടിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് വണ്‍വേ ടിക്കറ്റിന്‍റെ മാത്രം സവിശേഷതയാണ്. പരുന്തിന്‍റെ സംവിധായകന്‍ എം പത്മകുമാര്‍, തിരക്കഥാകൃത്ത് ടി എ റസാഖ്, ക്യാമറാമാന്‍ സഞ്ജയ് ശങ്കര്‍ എന്നിവര്‍ ഈ രംഗങ്ങളില്‍ അഭിനയിക്കുന്നു.
ഭാമയാണ് വണ്‍വേ ടിക്കറ്റില്‍ പൃഥ്വിയുടെ നായിക. കാവ്യാ മാധവന്‍ രചിച്ച ഒരു ഗാനവും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്‍റര്‍നെറ്റ് തെര ച്ചില്‍ രംഗത്തെ മുന്‍നിരസ്ഥാപനമായ യാഹു മൊബൈല്‍ ഫോണില്‍ വോയിസ് സെര്‍ച്ച് സാധ്യമാക്കുന്ന പുതിയ സാങ്കേതിക... |
| |
|
|
|
|
|
|
|