|
| അധികാരത്തിന്‍റെ കാവലാള്‍ വീണ്ടും |
| ബുധന്‍, 14 മെയ് 2008 ( 13:05 IST ) | |
ഇന്ത്യന്‍ സിനിമയില്‍ അധികാരം പിടിക്കാന്‍ സര്‍ക്കാര്‍ വീണ്ടും എത്തുന്നു. ജൂണ്‍ മാസത്തില്‍ റിലീസ് ചെയ്യുന്ന സര്‍ക്കാര്‍ രാജിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് എങ്ങും നിറയുന്നത്. രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ രാജില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഈ സിനിമയിലൂടെ നിശബ്ദ്, ആഗ് തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തിന്‍റെ കണക്ക് തീര്‍ക്കാനാണ് വര്‍മ ശ്രമിക്കുന്നത്.
മെഗാഹിറ്റ് ചിത്രമായ സര്‍ക്കാരിന്‍റെ രണ്ടാം ഭാഗമാണ് സര്‍ക്കാര്‍ രാജ്. എന്നാല്‍ സര്‍ക്കാരിന്‍റെ കഥയുമായി ഈ ചിത്രത്തിന് ബന്ധമൊന്നുമില്ലെന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു. “സാധാരണയായി ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നു പറയുന്നത് ആദ്യ ചിത്രത്തിന്‍റെ അവസാനത്തില്‍ നിന്ന് ആരംഭിക്കുന്ന രീതിയിലായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ രാജിന് സര്‍ക്കാരുമായി അത്തരത്തിലുള്ള ഒരു ബന്ധവുമില്ല. ഇത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ഗോഡ്ഫാദര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രാജ് ഒന്നിന്‍റെയും പ്രചോദനത്തില്‍ നിന്ന് രൂപം കൊണ്ടതല്ല. സര്‍ക്കാരിനെക്കാള്‍ പതിന്മടങ്ങ് ശക്തമായിരിക്കും സര്‍ക്കാര്‍ രാജ്”.
അധികാരത്തിന്‍റെ ഇടനാഴികളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ രാജിന്‍റെ പ്രമേയം. രാഷ്ട്രീയത്തെയും അധികാരത്തെയും കുറിച്ച് രാം ഗോപാല്‍ വര്‍മ ചര്‍ച്ച ചെയ്യുമ്പോള്‍ അത് വ്യത്യസ്തമായ ഒരു അനുഭവമായി മാറുന്നത് മുന്‍പ് പലവട്ടം കണ്ടതാണ്. സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി, അമിതാഭിന് പകരം അഭിഷേകാണ് ഇത്തവണ അധികാരകേന്ദ്രമായി മാറുന്നത്. ഒരു അന്താരാഷ്ട്ര ബിസിനസ് സ്ഥാപനത്തിന്‍റെ സി ഇ ഒ ആയാണ് ഐശ്വര്യ വേഷമിടുന്നത്. താരത്തിളക്കവും കഥയുടെ കരുത്തും അവതരണത്തിലെ വ്യത്യസ്തതയും സര്‍ക്കാര്‍ രാജിനെ ഇന്ത്യന്‍ സ്ക്രീനില്‍ ഒരു തരംഗമാക്കിത്തീര്‍ക്കു മെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|