|
| എന്‍റെ അമ്മയുടെ മടിത്തട്ട് |
| ശനി, 24 മെയ് 2008 ( 13:23 IST ) | |
രൂപേഷ് പോളിന്‍റെ ആദ്യ സിനിമയുടെ പേര് ‘മൈ മദേഴ്സ് ലാപ്‌ടോപ്’ എന്നാണ്. അതെ, എന്‍റെ അമ്മയുടെ മടിത്തട്ട്...ഒരു അമ്മയും മകനും തമ്മിലുള്ള അപൂര്‍വ ഹൃദയബന്ധത്തിന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. സുഭാഷ്ചന്ദ്രന്‍റെ ‘പറുദീസാനഷ്ടം’ എന്ന കഥയെ ആധാരമാക്കി പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന ലാപ്ടോപ്പിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുമേനോനാണ്.
സുരേഷ്ഗോപിയും ശ്വേതയും പത്മപ്രിയയുമാണ് ലാപ്‌ടോപ്പിലെ താരങ്ങള്‍. കാക്കി യൂണിഫോമിട്ട് അലറിവിളിക്കുന്ന സുരേഷ്ഗോപിയെ ഈ ചിത്രത്തില്‍ കാണാനാവില്ല. വേഷത്തിലും ഭാവത്തിലും സുരേഷ്ഗോപി മാറിയിരിക്കുന്നു. താടി വളര്‍ത്തിയിരിക്കുന്നു. പക്വമായ അഭിനയശൈലി. രവി എന്ന കഥാപാത്രത്തെയാണ് സുരേഷ് അവതരിപ്പിക്കുന്നത്. അമ്മയെ കാണാനും മാപ്പു ചോദിക്കാനുമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം രവി നാട്ടിലെത്തുന്നത്. എന്നാല്‍, രവി എത്തുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ അമ്മയുടെ ബോധം നശിച്ചിരുന്നു. കോമ അവസ്ഥയിലായ അമ്മയുടെ കണ്ണുകള്‍ തന്നെ തിരിച്ചറിയുന്നതും കാത്ത് രവി...
സുരേഷ്ഗോപിയുടെ അമ്മയായി അഭിനയിക്കുന്നത് ശ്വേതയാണ്. പായല്‍ എന്ന കൊല്‍ക്കത്താക്കാരിയായാണ് പത്മപ്രിയ വേഷമിടുന്നത്. ലോകം ചുറ്റി നാടകങ്ങള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിലെ അംഗം. അമ്മയോടുള്ള രവിയുടെ സ്നേഹത്തിന്‍റെ തീവ്രത സഹിക്കാനാകാതെയാണ് പായലിന് രവിയില്‍ നിന്ന് അകലേണ്ടി വന്നത്.
ഫോര്‍ട്ട് കൊച്ചിയിലാണ് ലാപ്ടോപ്പിന്‍റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ശ്രീവത്സന്‍ ജെ മേനോനാണ് സംഗീത സംവിധാനം. പ്രശസ്ത ഗായിക കല്യാണി മേനോന്‍റെ ഒരു താരാട്ട് ലാപ്ടോപ്പിന്‍റെ ഹൈലൈറ്റാണ്. കിച്ചു ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - എതിരാളികളുടെ പ്രവര്‍ത്ത നങ്ങളെ പരാജയപ്പെടുത്തും. ചെലവുകളെ സ മര്‍ത്ഥമായി നിയന്ത്രിക്കും. ദമ്പതികള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നല്ലത്.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ കറാച്ചിയിലേക്കും ലാഹോറിലേക്കും സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇത്.... |
| |
|
|
|
|
|
|
|