യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ അണിയറയില്‍
മോഹന്‍ലാലിന് നായികയില്ല!
29 മെയ് 2008   ( 11:41 IST )
മോഹന്‍ലാല്‍ നായകനാകുന്ന ഒരു ചിത്രത്തില്‍ അദ്ദേഹത്തിന് നായികയില്ല! കേള്‍ക്കുമ്പോള്‍ കുറച്ചു കൌതുകം തോന്നിയേക്കാം. കാരണം അദ്ദേഹം നായകനായിട്ടുള്ള എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിന് നായികമാരുണ്ടായിരുന്നു. ലാല്‍ അതിഥി വേഷം കെട്ടിയ ചില ചിത്രങ്ങളില്‍ പോലും അദ്ദേഹത്തിന് നായികയുണ്ടായിരുന്നു. എന്നാലിതാ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും താരബഹുലമായ ചിത്രത്തില്‍, മോഹന്‍ലാല്‍ അടിപൊളി നായകനാകുന്ന ചിത്രത്തില്‍, അദ്ദേഹത്തിന് നായികയില്ല.

താരസംഘടനയായ ‘അമ്മ’ നിര്‍മ്മിക്കുന്ന ‘ട്വന്‍റി20’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന് നായിക ഇല്ലാത്തത്. എന്നാല്‍ കൂടെ അഭിനയിക്കുന്ന എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും നായികമാരുണ്ട്. മമ്മൂട്ടിക്ക് ഗോപികയാണ് നായിക. സുരേഷ്ഗോപിക്ക് കാര്‍ത്തിക, ദിലീപിന് ഭാവന...മോഹന്‍ലാലിന് മാത്രം നായികയെ വേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ നിശ്ചയിച്ചു. ഒരു മലഞ്ചരക്ക് വ്യാപാരിയുടെ വേഷമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ജോഷി സംവിധാനം ചെയ്യുന്ന ട്വന്‍റി20യുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ്‌കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ്. പി സുകുമാറാണ് ഛായാഗ്രഹണം. ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരമോ ട്വന്‍റി20 തിയേറ്ററുകളിലെത്തും.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എന്‍റെ അമ്മയുടെ മടിത്തട്ട്
രക്ഷകനെ കാത്ത് ഹെയ്സന്‍‌മേരി
അധികാരത്തിന്‍റെ കാവലാള്‍ വീണ്ടും
കര്‍ണനില്‍ മോഹന്‍ലാല്‍ ചെ ഗുവേര
വണ്‍‌വേ ടിക്കറ്റ് പൂര്‍ത്തിയാകുന്നു
തരംഗമാകാന്‍ നേപ്പാളി എത്തുന്നു
ജ്യോതിഷം
ദിവസഫലം - എതിരാളികളുടെ പ്രവര്‍ത്ത നങ്ങളെ പരാജയപ്പെടുത്തും. ചെലവുകളെ സ മര്‍ത്ഥമായി നിയന്ത്രിക്കും. ദമ്പതികള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യുന്നത്‌ നല്ലത്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി ക്രിക്കറ്റ് ഭ്രാന്തന്‍
ക്രിക്കറ്റ് ഭ്രാന്തു മൂലം ഒരു പൊലീ സ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക ജീ വിതത്തിലും വ്യക്തി ജീവിതത്തിലു...
ശ്രീനിയും മോഹന്‍ലാലും വീണ്ടും
റണ്‍ ഗോപാലാ റണ്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ കറാച്ചിയിലേക്കും ലാഹോറിലേക്കും സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇത്....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...