|
| കായലിന്‍റെ കഥയുമായി കുട്ടിസ്രാങ്ക് |
| വ്യാഴം, 19 ജൂണ്‍ 2008 ( 15:02 IST ) | |
അമ്പതുകളില്‍ നടക്കുന്ന ഒരു കഥ. കായലിന്‍റെ പശ്ചാത്തലമുള്ള പ്രമേയം. നായകന്‍ മമ്മൂട്ടി. സംവിധായകന്‍ ഷാജി എന്‍ കരുണ്‍. നിര്‍മ്മാണം - റിലയന്‍സ്. എക്കാലത്തെയും മികച്ച ഒരു ചിത്രമായേക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന ‘കുട്ടിസ്രാങ്ക്’ ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്.
നായകനായ കുട്ടിസ്രാങ്കിന് കായലില്‍ നിന്ന് ഒരു മൃതദേഹം കിട്ടുന്നതും അതിന് പിന്നാലെ ഉള്ള അന്വേഷവുമാണ് സിനിമയുടെ കഥ. മമ്മൂട്ടിയും ഷാജി എന്‍ കരുണും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കമാലിനി മുഖര്‍ജിയും പത്മപ്രിയയും ശ്രീലങ്കന്‍ നടിയായ മീനാ കുമാരിയുമാണ് നായികമാര്‍.
സന്തോഷ് ശിവന്‍റെ സഹായിയായിരുന്ന അഞ്ജലിയാണ് കുട്ടിസ്രാങ്കിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഒരു സ്ത്രീ ക്യാമറ ചലിപ്പിക്കുന്നത് മലയാള സിനിമയില്‍ ആദ്യമായാണ്. കലാസംവിധാനവും ഒരു സ്ത്രീ തന്നെ. പോര്‍ച്ചുഗീസുകാരിയായ മറിയം.
ഷാജി എന്‍ കരുണിന്‍റെ കഥയ്ക്ക് പി എഫ് മാത്യൂസ് തിരക്കഥ രചിച്ചിരിക്കുന്ന കുട്ടിസ്രാങ്ക് റിലയന്‍സിന്‍റെ ആദ്യ മലയാള സംരംഭവും കൂടിയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|