|
| അക്ബറിന്‍റെ കാസാബ്ലാങ്ക |
| വ്യാഴം, 19 ജൂണ്‍ 2008 ( 18:01 IST ) | |
സിനിമാ സംവിധായകന്‍ അക്ബര്‍ അഹമ്മദിന്‍റെ മേല്‍നോട്ടത്തിലാണ് കാസാബ്ലാങ്ക എന്ന റെസ്റ്റോറന്‍റ് ആരംഭിച്ചത്. ക്യാമറാമാനും സ്റ്റില്‍ ഫോട്ടോഗ്രാഫറും കലാസംവിധായകനും എഡിറ്ററുമൊക്കെ ആ ഹോട്ടലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടല്‍ തുടങ്ങി കാശുണ്ടാക്കാം എന്ന ചിന്തയിലല്ല അവര്‍ ഈ റെസ്റ്റോറന്‍റ് ആരംഭിച്ചത്. സിനിമയെക്കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും ഒക്കെ അവര്‍ക്കൊരു ഇടം വേണമായിരുന്നു. അതാണ് കാസാബ്ലാങ്ക എന്ന ഹോട്ടല്‍.
രാമുകാര്യാട്ടിന്‍റെയും അരവിന്ദന്‍റെയും സത്യജിത് റായിയുടെയുമൊക്കെ ചിത്രങ്ങള്‍. ഓളവും തീരവും, പോക്കുവെയില്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളുടെ ബ്ലാക് ആന്‍റ് വൈറ്റ് പോസ്റ്ററുകള്‍. ഇവയൊക്കെക്കൊണ്ടാണ് കാസാബ്ലാങ്ക ഹോട്ടല്‍ അലങ്കരിച്ചിരിക്കുന്നത്. അതെ, സ്വപ്നതുല്യമായ ഒരിടം. ഈ ഹോട്ടല്‍ ‘തിരക്കഥ’ എന്ന രഞ്ജിത് ചിത്രത്തിലാണുള്ളത്. പൃഥ്വിരാജാണ് അക്ബര്‍ അഹമ്മദ് എന്ന സംവിധായകനെ അവതരിപ്പിക്കുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണിത്. തന്‍റെ പുതിയ ചിത്രത്തിനുള്ള കഥയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അക്ബര്‍ അഹമ്മദ്. ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത കഥയുണ്ടാകണം. മുന്‍പ് കണ്ടിട്ടില്ലാത്ത അവതരണ ശൈലിയുണ്ടാകണം അതിന്. ഏറെ കാത്തിരിപ്പിന് ശേഷം അങ്ങനെയൊരു കഥ അക്ബറിന് ലഭിക്കുന്നു. അത് അയാളുടെ ജീവിതത്തിലെ വഴിത്തിരിവുമായി.
പ്രിയാമണിയാണ് നായിക. സംവൃത സുനില്‍, അനൂപ് മേനോന്‍, നിഷാന്ത് സാഗര്‍, എന്‍ എല്‍ ബാലകൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, നന്ദു തുടങ്ങിയവരാണ് താരങ്ങള്‍. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക് ശരത് ഈണം നല്‍കുന്നു. എം ജെ രാധാകൃഷ്ണനാണ് ക്യാമറ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|