|
| വാരാണസിയില്‍ സ്വപ്നമാളിക |
| തിങ്കള്‍, 23 ജൂണ്‍ 2008 ( 09:48 IST ) | |
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോ. അപ്പുനായരുടെ ജീവിതത്തിലേക്ക് രാധാ കാര്‍മ്മല്‍ എന്ന വിദേശ വനിത കടന്നു വരുന്നു. അവര്‍ ഒരു വിധവയാണ്. അപ്പുനായരുടെയും രാധാകാര്‍മ്മലിന്‍റെയും ജീവിതം ചില അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങുകയായിരുന്നു. ഈ കഥ മോഹന്‍ലാല്‍ നായകനാകുന്ന സ്വപ്നമാളിക എന്ന പുതിയ ചിത്രത്തിന്‍റേതാണ്. സ്വപ്നമാളികയുടെ ചിത്രീകരണം വാരാണസിയില്‍ പുരോഗമിക്കുകയാണ്.
കരിമ്പില്‍ ഫിലിംസിന്‍റെ ബാനറില്‍ ദേവരാജന്‍ സംവിധാനം ചെയ്യുന്ന സ്വപ്നമാളികയില്‍ മോഹന്‍ലാലാണ് ഡോ. അപ്പുനായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്‍റെ കഥ മോഹന്‍ലാല്‍ രചിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. എസ് സുരേഷ്ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. രാധാ കാര്‍മല്‍ എന്ന കഥാപാത്രത്തെ വിദേശിയായ എലീനയാണ് അവതരിപ്പിക്കുന്നത്. മീരാ ജാസ്മിനാണ് മറ്റൊരു നായിക.
മോഹന്‍ലാലിന്‍റെ എക്കാലത്തെയും വലിയ പരാജയ ചിത്രമായ ‘താണ്ഡവ’ത്തിന്‍റെ തിരക്കഥാകൃത്താണ് എസ് സുരേഷ്ബാബു. ഈ ചിത്രം സുരേഷ്ബാബുവിന് ഒരു തിരിച്ചു വരവിനുള്ള അവസരം ഒരുക്കുകയാണ്. വാരാണസി കൂടാതെ പാലക്കാടും സ്വപ്നമാളികയുടെ പ്രധാന ലൊക്കേഷനാണ്. ജഗതി, നെടുമുടി വേണു തുടങ്ങിയവരും അഭിനയിക്കുന്നു. വേണുവാണ് ക്യാമറ. സംഗീതം ഇളയരാജ.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | മനോജിന്‍റെ അന്വേഷണങ്ങള്‍ | | ആനമല ചിട്ടിഫണ്ട് ഉടമയായ രതീ ഷിന്‍റെ കൊലപാതകത്തെക്കുറിച്ച് അ ന്വേഷിക്കാന്‍ എത്തുന്ന അര്‍ജുന്‍... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 സിസിയ്ക്കു മേല്‍ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ കേന്ദ്ര എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ... |
| |
|
|
|
|
|
|
|