യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ അണിയറയില്‍
ബെനഗല്‍ ചിത്രത്തില്‍ മിനിഷ
തിങ്കള്‍, 23 മാര്‍ച്ച് 2009   ( 12:51 IST )
പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗലിന്‍റെ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നത് ബോളിവുഡ് ഹോട്ട് താരം മിനിഷ ലാംബയുടെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. എന്നാല്‍, മിനിഷയെപ്പോലെ കച്ചവടസിനിമകളില്‍ അഭിനയിക്കുന്നവര്‍ക്ക് ബെനഗലിന്‍റെ സിനിമകളില്‍ അവസരം ലഭിക്കുമോ എന്ന് സിനിമാലോകത്തെ പലരും സംശയം പ്രകടിപ്പിച്ചു. എന്നാലിതാ, ഒടുവില്‍ മിനിഷയുടെ മോഹം സഫലമായിരിക്കുകയാണ്.

ശ്യാം ബെനഗലിന്‍റെ പുതിയ ചിത്രമായ ‘അബ്ബാ കാ കോന്‍’യില്‍ മിനിഷാ ലാംബയാണ് നായിക. ഈ സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുന്നു. ബൊമന്‍ ഇറാനി, ഇളാ അരുണ്‍, രവി കിഷന്‍, സമീര്‍ ദട്ടാണി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്.

“എന്‍റെ ഒരു സ്വപ്നമാണ് ഇവിടെ സഫലമാകുന്നത്. ഒരു സംവിധായകനെന്ന നിലയില്‍ ശ്യാം ബെനഗലിനെ ഏറെ ആദരിക്കുന്ന ഒരാളാണ് ഞാന്‍. അടുത്തിടെ പോലും, ബെനഗലിനൊപ്പം ജോലിചെയ്യണമെന്ന എന്‍റെ ആഗ്രഹം ഞാന്‍ ഒരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടുള്ള ഫോണ്‍കോള്‍ വരികയായിരുന്നു. അബ്ബാ കാ കോന്‍ ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്. ഹൈദരാബാദിലെ ഈ ചിത്രീകരണം ഒരു മനോഹരമായ അനുഭവമാണ്” - മിനിഷാ ലാംബ പറയുന്നു.

കൊമേഴ്സ്യല്‍ സിനിമയില്‍ നിന്ന് മാറി ഒരു ചിത്രം ചെയ്യുന്നത് തന്‍റെ ഇമേജിനെ ബാധിക്കില്ലെന്ന് മിനിഷ പറയുന്നു. “വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കാണ് ഞാന്‍ ശ്രമിക്കുന്നത്. തിരക്കഥകള്‍ വായിക്കുമ്പോള്‍ ഞാന്‍ പ്രേക്ഷകരുടെ പക്ഷത്തു നിന്നാണ് അവയെ നോക്കിക്കാണുന്നത്.” - മിനിഷ വ്യക്തമാക്കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അക്ഷയ് പിന്‍‌നടത്തത്തിന്
ഐ ജി വിഷുവിനെത്തും
ഡ്യൂപ്ലിസിറ്റി’ മാര്‍ച്ച് 20ന്
ഝാന്‍സിയാവാന്‍ ഐശ്വര്യയും
ചാരുലതയായി പത്‌മപ്രിയ
ഫിസിക്സ് അധ്യാപകനായി പൃഥ്വിരാജ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
രണ്‍ബീറിന് അഹങ്കാരമോ?
രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു...
ദിലീപ് പത്രപ്രവര്‍ത്തകന്‍
ഗൌതം ചിത്രത്തില്‍ സല്‍മാന്‍?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...