യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ അണിയറയില്‍
പകയുടെ പാതിരാമണല്‍
വെള്ളി, 27 മാര്‍ച്ച് 2009   ( 18:40 IST )
സ്വന്തം കുടുംബം തകര്‍ത്തവരോട് പ്രതികാരം ചെയ്യാന്‍ പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരന്‍. പൃഥ്വിരാജാണ് രോഷാകുലനായ ആ ചെറുപ്പക്കാരന്‍റെ വേഷം അവതരിപ്പിക്കുന്നത്. ബാബു ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് ‘പാതിരാമണല്‍’.

പകയുടെയും പ്രതികാരത്തിന്‍റെയും കഥപറയുന്ന ഈ കുടുംബചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട്. ബാബു ജനാര്‍ദ്ദനന്‍ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണ്. രചന പൂര്‍ത്തിയായതിന് ശേഷമേ ചിത്രീകരണത്തിന്‍റെ തീയതി പ്രഖ്യാപിക്കുകയുള്ളൂ.

അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിയെ നായകനാക്കി പത്മകുമാര്‍ ഒരുക്കുന്ന ചിത്രമാണ് പാതിരാമണല്‍. ‘ശിക്കാര്‍‘ എന്ന പേരില്‍ മോഹന്‍‌ലാലിനെ നായകനാക്കി ഒരു സിനിമയാണ് പത്മകുമാര്‍ ഉടനെ ചെയ്യാനായി ആലോചിച്ചിരുന്നത്. എന്നാല്‍ ആ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാകാത്തതിനാലാണ് പാതിരാമണലിലേക്ക് കടക്കുന്നതെന്നാണ് സൂചന.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്മകുമാര്‍ ആലോചിച്ച പ്രൊജക്ടാണ് പാതിരാമണല്‍. എന്നാല്‍ അതിനിടെ മറ്റു ചില ചിത്രങ്ങളുടെ തിരക്കുകാരണം ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. പൂര്‍ണമായും പാതിരാമണലില്‍ ചിത്രീകരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വണ്‍‌വേ ടിക്കറ്റ്, വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ്, കലണ്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ പൃഥ്വിരാജിനെ നായകനാക്കി എഴുതുന്ന തിരക്കഥയാണിത്‍. നായികയെയോ മറ്റ് സാങ്കേതികവിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹരം പടര്‍ത്താന്‍ മുമൈത്!
ഷാരുഖ് ഖാന്‍ വീണ്ടും ഡോണ്‍
സത്യന്‍ സിനിമയില്‍ ജയറാം
ബോബി ഇനി വാടകക്കൊലയാളി!
ബെനഗല്‍ ചിത്രത്തില്‍ മിനിഷ
അക്ഷയ് പിന്‍‌നടത്തത്തിന്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
PTI
 
രണ്‍ബീറിന് അഹങ്കാരമോ?
രണ്‍ബീറിന്‍റെ അച്ഛന്‍ വലിയ സൂപ്പര്‍ സ്റ്റാറായിരിക്കും. പക്ഷേ, അതുകൊ ണ്ട് മകന് ഇത്ര അഹങ്കാരം പാടു...
ദിലീപ് പത്രപ്രവര്‍ത്തകന്‍
ഗൌതം ചിത്രത്തില്‍ സല്‍മാന്‍?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്ക ളായ സാംസങ്ങ് സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...