|
| ഗോവിന്ദ കാസനോവയാകുന്നു |
| ശനി, 11 ഏപ്രില്‍ 2009 ( 16:58 IST ) | |
ഗോവിന്ദയും തുഷാര്‍ കപൂറും ഫര്‍ദീന്‍ ഖാനും ഒത്തുചേര്‍ന്നാല്‍ എന്തു സംഭവിക്കും? എന്തും സംഭവിക്കാമെന്നായിരിക്കും മറുപടി. കാരണം, മൂന്നുപേരും ചിരിയുടെ രാജാക്കന്‍മാരാണ്. അപ്പോള്‍ ഇവര്‍ മൂവരും ഒരു സിനിമയില്‍ ഒന്നിച്ചാലോ? അതെ, ‘ലൈഫ് പാര്‍ട്ണര്‍’ എന്ന പുതിയ ചിത്രത്തിന് വേണ്ടി ഇവര്‍ ഒരുമിക്കുകയാണ്.
ലൈഫ് പാര്‍ട്ണര്‍ ഒരു റൊമാന്‍റിക് എന്‍റര്‍ടെയ്നറാണ്. വിവാഹമാണ് ഈ ചിത്രത്തിലെ പ്രധാന വിഷയം. തകര്‍പ്പന്‍ കോമഡിയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. വിവാഹത്തെപ്പറ്റി വ്യത്യസ്ത ചിന്തകളുള്ള സുഹൃത്തുക്കളുടെ കഥയാണിത്.
ഗോവിന്ദ ഈ ചിത്രത്തില്‍ ഒരു കാസനോവയാണ്. ഇയാള്‍ക്കു ചുറ്റും എപ്പോഴും പെണ്‍കുട്ടികളുടെ ഒരു കൂട്ടമുണ്ടാകും. എല്ലാവരെയും പ്രണയിക്കുക. വിവാഹത്തെക്കുറിച്ച് കക്ഷിക്ക് ചിന്തിക്കാനേ വയ്യ. എന്നാല്‍ ഫര്‍ദീന്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം അങ്ങനെയല്ല. ഇയാള്‍ക്ക് പ്രണയത്തില്‍ കടുത്ത വിശ്വാസമാണ്. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തന്നെയാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം. മൂന്നാമനായ തുഷാര്‍ കപൂറിന് പ്രണയത്തില്‍ തീരെയില്ല വിശ്വാസം. അറേഞ്ച്ഡ് മര്യേജാണ് അയാളുടെ ലൈന്‍.
ഈ മൂന്ന് കഥാപാത്രങ്ങളും ചെന്നുപെടുന്ന അബദ്ധങ്ങളാണ് ചിത്രത്തെ രസകരമാക്കുന്നത്. ജെനിലിയ ഡിസൂസയാണ് ചിത്രത്തിലെ നായിക. തുഷാര്‍ കപൂറിന്‍റെ ഗുജറാത്തി ഭാര്യയായി പ്രചി ദേശായ് അഭിനയിക്കുന്നു. റൂമി ജെഫ്രി സംവിധാനം ചെയ്യുന്ന ലൈഫ് പാര്‍ട്ണര്‍ അബ്ബാസ് - മസ്താന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. അക്ഷയ് ഖന്നയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
ജൂലൈയില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ സംഗീതസംവിധാനം പ്രീതം നിര്‍വഹിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന... |
| |
|
|
|
|
|
|