|
| കരീന വീണ്ടും ഷാഹിദിനൊപ്പം |
| തിങ്കള്‍, 13 ഏപ്രില്‍ 2009 ( 15:30 IST ) | |
പഴയ കമിതാക്കള്‍ വീണ്ടും ഒന്നിക്കുകയാണ്. ഇരുവരും പിരിയുകയും പുതിയ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തെങ്കിലും ആ പഴയ നല്ല ദിനങ്ങളുടെ ഓര്‍മ്മയുണര്‍ത്തി ഒരിക്കല്‍ കൂടി അവര്‍ വരുന്നു. ആരെക്കുറിച്ചാണ് ഈ പറയുന്നത് എന്നല്ലേ? ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയജോഡികളെക്കുറിച്ചു തന്നെ. ഷാഹിദ് കപൂറും കരീന കപൂറും. ഇരുവരും ഒന്നിക്കുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു.
‘മിലേംഗേ മിലേംഗേ’ എന്നാണ് ചിത്രത്തിന് പേര്. സതീഷ് കൌശിക് സംവിധാനം ചെയ്യുന്ന ഈ സിനിമ 2006ല്‍ ചിത്രീകരണം ആരംഭിച്ചതാണ്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ഷാഹിദും കരീനയും ഉടക്കിപ്പിരിഞ്ഞത്. പിന്നീട് പല കാരണങ്ങളാല്‍ ചിത്രം നീണ്ടു പോയി. രണ്ടു പേരും ഒരുമിച്ചു വരുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ ചിത്രം പൂര്‍ത്തിയായി. ഇപ്പോള്‍ ഡബ്ബിംഗ് നടക്കുകയാണ്.
കരീന തന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒഴിവു കിട്ടുന്നതിനനുസരിച്ച ഷാഹിദും ഡബ്ബിംഗ് പൂര്‍ത്തിയാക്കും. ജൂണ്‍ മാസത്തിന് ശേഷം മിലേംഗേ മിലേംഗേ പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. ബോണി കപൂറാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.
ഷാഹിദും കരീനയും ഒരുമിച്ച അവസാന ചിത്രം ‘ജബ് വീ മെറ്റ്’ ആയിരുന്നു. ആ സിനിമ ഗംഭീര വിജയമായി മാറുകയും ചെയ്തു. ജബ് വീ മെറ്റിന്‍റെ വിജയം മിലേംഗേ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
മാത്രമല്ല, തങ്ങള്‍ ഒരുമിച്ചഭിനയിച്ച ഈ സിനിമ എത്രയും വേഗം തിയേറ്ററിലെത്താന്‍ ഷാഹിദും കരീനയും ഏറെ ആഗ്രഹിക്കുന്നുണ്ടത്രേ!
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന... |
| |
|
|
|
|
|
|