|
| മണി സിനിമയിലും ‘മണി’ |
| മണി സിനിമയിലും ‘മണി’, വ്യാഴം, 16 ഏപ്രില്‍ 2009 ( 12:22 IST ) | |
കലാഭവന്‍ മണി എന്ന സിനിമാതാരമായി കലാഭവന്‍ മണി അഭിനയിക്കുന്നു. ഏബ്രഹാം ലിങ്കണ്‍ സംവിധാനം ചെയ്യുന്ന ‘ഡീസന്‍റ് പാര്‍ട്ടീസ്’ എന്ന ചിത്രത്തിലാണ് മണിയുടെ ഈ പ്രകടനം. കോമഡിച്ചിത്രമായ ഡീസന്‍റ് പാര്‍ട്ടീസില്‍ ജഗദീഷാണ് നായകന്‍.
മണിയുടെ കഥാപാത്രം വളരെക്കുറച്ചു സീനുകളിലേ പ്രത്യക്ഷപ്പെടുന്നുള്ളൂ എന്നാണ് സൂചന. എന്നാല്‍ സുപ്രധാനമായൊരു കഥാപാത്രമാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മീരാ വാസുദേവാണ് നായിക. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
ടു ഹരിഹര്‍ നഗറിന് ശേഷം ജഗദീഷ് നായകനായെത്തുന്ന ചിത്രമാണ് ഡീസന്‍റ് പാര്‍ട്ടീസ്. ജഗദീഷും മണിയും ഒരുമിക്കുമ്പോള്‍ ഒരു ഹിറ്റ് പ്രതീക്ഷയാണ് ഏബ്രഹാം ലിങ്കണുള്ളത്.
സുരേഷ് കൃഷ്ണയുടെ കഥയ്ക്ക് കലൂര്‍ ഡെന്നീസ് തിരക്കഥ രചിക്കുന്നു. ഒരുകാലത്ത് ജഗദീഷ് ചിത്രങ്ങളുടെ സ്ഥിരം തിരക്കഥാകൃത്തായിരുന്ന കലൂര്‍ ഡെന്നീസ് ആരോഗ്യകാരണങ്ങളാല്‍ കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അദ്ദേഹം ഡീസന്‍റ് പാര്‍ട്ടീസിലൂടെ വീണ്ടും സജീവമാകുകയാണ്.
മേക്കുന്നേല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, ലക്‍ഷ്മി ശര്‍മ തുടങ്ങിയവരും അഭിനയിക്കുന്നു. കെ ജി ജയനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
കലാമൂല്യമുള്ള ചിത്രം എന്ന് പേരെടുത്ത കൃഷ്ണപക്ഷക്കിളികള്‍ക്ക് ശേഷം ഏബ്രഹാം ലിങ്കണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡീസന്‍റ് പാര്‍ട്ടീസ്. ഈ ചിത്രത്തിലൂടെ കച്ചവടസിനിമകളുടെ ലോകത്തേക്ക് ഏബ്രഹാം ലിങ്കണ്‍ പ്രവേശിക്കുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന... |
| |
|
|
|
|
|
|