യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സിനിമ അണിയറയില്‍
നാഗവല്ലിയായി സന്ധ്യയും
ശനി, 25 ഏപ്രില്‍ 2009   ( 11:01 IST )
കാതല്‍ സന്ധ്യ നാഗവല്ലിയായി അഭിനയിക്കുന്നു. ഈ വാര്‍ത്ത അല്‍‌പം ആകാംക്ഷ ഉളവാക്കും. മണിച്ചിത്രത്താഴിന്‍റെ റീമേക്കുകള്‍ തമിഴിലും തെലുങ്കിലും കന്നഡയിലും വന്നു കഴിഞ്ഞതാണ്. ഇനിയേതു ഭാഷയിലാണ് ഈ അത്ഭുതസിനിമ റീമേക്ക് ചെയ്യാന്‍ പോകുന്നത്?

എന്നാല്‍ പറയാം. കന്നഡച്ചിത്രത്തിലാണ് സന്ധ്യ നാഗവല്ലിയാകാന്‍ ഒരുങ്ങുന്നത്. മണിച്ചിത്രത്താഴിന്‍റെ റീമേക്കായ ആപ്തമിത്രയുടെ രണ്ടാം ഭാഗമായ ‘ആപ്തരക്ഷക’യിലാണ് സന്ധ്യ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നായികാവേഷം അവതരിപ്പിക്കുന്നത്. ആപ്തമിത്രയില്‍ നാഗവല്ലിയായി അഭിനയിച്ച സൌന്ദര്യ അകാലത്തില്‍ മരിച്ചതോടെയാണ് സംവിധായകന്‍ പി വാസുവിന് രണ്ടാം ഭാഗത്തിനായി പുതിയ നായികയെ തേടേണ്ടി വന്നത്. വിഷ്ണുവര്‍ദ്ധന്‍ തന്നെയാണ് ഈ സിനിമയിലെയും നായകന്‍.

എന്നാല്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും, ചെറിയ പെണ്‍കുട്ടിയായ സന്ധ്യയ്ക്ക് നാഗവല്ലിയെപ്പോലെ കരുത്തുള്ള ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന്. ഇക്കാര്യത്തില്‍ സന്ധ്യയ്ക്ക് യാതൊരു ഭയവുമില്ല.

“സ്നേഹയുടെ ഡേറ്റ് ലഭിക്കാത്തതുകൊണ്ടാണ് ആപ്തരക്ഷകയിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മണിച്ചിത്രത്താഴ് എന്‍റെ പ്രിയപ്പെട്ട സിനിമയാണ്. ഈ സിനിമയുടെ കന്നഡ റീമേക്ക് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ സൌന്ദര്യയുടെ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ജ്യോതികയുടെ ചന്ദ്രമുഖിയും എനിക്ക് ഇഷ്ടമാണ്. ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കില്ല. ആപ്തരക്ഷക എനിക്ക് ശക്തമായി മടങ്ങിവരാനുള്ള ഒരു വാഹനമാണ്.” - സന്ധ്യ പറയുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നവ്യ സിനിമാനടിയാകുന്നു!
ജയറാം പുറത്തേക്കുള്ള വഴിയില്‍
ഗ്ലാമറിന്‍റെ അതിരുകള്‍ ലംഘിച്ച് ത്രിഷ
മണി സിനിമയിലും ‘മണി’
കരീന വീണ്ടും ഷാഹിദിനൊപ്പം
വെള്ളത്തൂവല്‍ മെയ് ഒന്നിന്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഫ്രീദ സെക്സികളില്‍ നാലാമത്
‘സ്ലം ഡോഗ് മില്യണയറി‘ലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഫ്രീദ പിന്‍റോയ്ക്ക് ഒരു അംഗീകാരം കൂ...
പൃഥ്വിക്ക് വിവാഹമോ?
ബാര്‍ബിയായി കത്രീന
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...