യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ ആരോഗ്യം ആരോഗ്യ പ്രശ്നം
കാന്‍സറിനെ അറിയുക
വ്യാഴം, 30 നവം‌ബര്‍ 2006
നൂറുകണക്കിന് വ്യത്യസ്ത ഇനം കോശങ്ങളാലാണ് മനുഷ്യ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഓരോ ഇനം കോശവും വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, കിഡ്നിയിലും തലച്ചോറിലുമുള്ള കോശങ്ങള്‍ വഹിക്കുന്നത് ഒരേ ജനിതക വിവരം ആണെങ്കിലും അവയുടെ പ്രവര്‍ത്തനം തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഈ കോശങ്ങളില്‍ ഏതെങ്കിലും ഒന്നിന്‍റെ പ്രവര്‍ത്തനം വഴിതെറ്റിപ്പോകുക വഴി കോശങ്ങള്‍ക്കു സംഭവിക്കുന്ന ക്രമരഹിതമായ വളര്‍ച്ചയാണ് കാന്‍സര്‍ എന്നറിയപ്പെടുന്നത്.

നൂറുക്കണക്കിന് വ്യത്യസ്ത ഇനം കോശങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉള്ളതിനാല്‍ തന്നെ നൂറുകണക്കിന് വ്യത്യസ്ത ഇനം കാന്‍സറുകളുമുണ്ട്. ഇവയില്‍ ചിലതിനു മാത്രമേ ഒരേ രീതിയിലുള്ള ചികിത്സാ രീതിയുള്ളൂ. മനുഷ്യരാശിയെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാന്‍ ശേഷിയുള്ള മഹാരോഗമായി കാന്‍സറിനെ മാറ്റുന്നത് ഇതാണ്.

എന്താണ് ഒരു കാന്‍സര്‍ കോശം?

ഓരോ കോശത്തിന്‍റെയും ജീവചക്രം നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. ഒരു കോശം എങ്ങനെ പെരുമാറണം, എപ്പോള്‍ പെരുകണം, എപ്പോള്‍ മരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് ജീനുകളുടെ നിര്‍ദ്ദേശപ്രകാരമാണ്.

എന്നാല്‍ ചില സമയങ്ങളില്‍ ഇത്തരം നിര്‍ദ്ദേശങ്ങളിലൊരെണ്ണം തെറ്റാകാന്‍ ഇടയുണ്ട്. ഒരു കാന്‍സര്‍ കോശത്തിന് ജീവന്‍ നല്‍കുന്നത് ഈ തെറ്റായ നിര്‍ദ്ദേശമാണ്. അതിനുശേഷം ഈ കോശം ക്രമാതീതമായി പെരുകാന്‍ തുടങ്ങും, നിര്‍ദ്ദേശത്തിലെ പാളിച്ചമൂലം മരിക്കേണ്ട കാലം കഴിഞ്ഞാലും ആ കോശം ശരീരത്തില്‍ തുടരും. പിന്നിട് ഓരോ തവണ കോശം പിളരുമ്പോഴും ഈ തെറ്റായ നിര്‍ദ്ദേശം ആവര്‍ത്തിക്കും. കാന്‍സര്‍ പടരുന്നത് ഇപ്രകാരമാണ്.

ആരോഗ്യമുള്ള കോശങ്ങളെക്കാള്‍ വേഗത്തില്‍ കാന്‍സര്‍ കോശങ്ങള്‍ പെരുകും. തുടക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കാന്‍സര്‍ തടയാന്‍ കഴിയാതാവുന്നത് ഇതിനാലാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കൂര്‍ക്കം വലി കുറയ്ക്കാനും വ്യായാമം
വ്യായാമം ശാസ്ത്രീയമായി
ഇനി ഓടേണ്ട, കിടപ്പറയില്‍ നിന്നും!
ഫ്ലൂ, തള്ളിക്കളയാന്‍ വരട്ടെ!
എല്ലാ മുഴകളും ബ്രെയിന്‍ ട്യൂമറല്ല
മധ്യ വയസ്സിലും നായകന്‍
സാഹിത്യം
കവിത - വീടിനകത്ത് കെട്ടിക്കിടന്ന ചെളിവെള്ളത്തിലാണ് എഴുതിതുടങ്ങിയത് വെയിലായിരുന്നു തൂലിക ഇരുട്ടിനെക്കുറിച്ചും തൂങ്ങിച്ചത്ത സൂര്യനേക്കുറിച്ചുമായിരുന്നു കവിത.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
പ്രേക്ഷകന് മേല്‍ ഗരുഡന്‍ തൂക്കം
മലയാള സിനിമയില്‍ വിഡ്ഢിച്ചിരി തുടങ്ങിയിട്ട് ഒന്നര.....
സ്ഫടികം തമിഴില്‍
മണിച്ചിത്രത്താഴുമായി പ്രിയന്‍
ആരോഗ്യം
വാര്‍ത്ത - കോള പോലുള്ള ശീതള പാനീയങ്ങള്‍ കുടിക്കുന്നത് കുട്ടികളെ പൊണ്ണത്തടിയന്‍‌മാരാക്കി തീര്‍ക്കുമെന്ന് പഠനം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace