|
| പാനീയങ്ങളിലെ വിഷാംശം: വിശദ പഠനം വേണം |
| ന്യൂഡല്‍ഹി (ഏജന്‍സി),, ചൊവ്വ, 10 ഏപ്രില്‍ 2007 | |
കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ശീതളപാനീയങ്ങളിലെ കീടനാശിനികളുടെ അളവിനെ കുറിച്ച് പഠിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധസമിതി അഭിപ്രായപ്പെട്ടു.
കാര്‍ബണേറ്റെഡ് പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഉള്ളില്‍ എത്തുന്നത് ഗുരുതരമാണെന്നും സമിതി മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് വിശദ പഠനം നടത്തണമെന്ന് സുപ്രിംകോടതിയില്‍ ഹാജരാക്കിയ പഠന റിപ്പോര്‍ട്ടിലും സമിതി ഇതേ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ലബോറട്ടറികളില്‍ പരിശോധനാ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം, സമിതി അഭിപ്രായപ്പെട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ എന്‍ കെ ഗാംഗുലി ചെയര്‍മാനായുള്ള വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. ശീതളപാനീയങ്ങളുടെ നിലവാരം പരിശോധിക്കാന്‍ നിയമിക്കപ്പെട്ട രാജ്യത്തെ ആദ്യസമിതിയാണിത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|