|
| വീഡിയോ ഗെയിമുകള്‍ വില്ലനാകുമ്പോള്‍ | | - എന്‍ ടി ബൈജു |
| തിങ്കള്‍, 12 നവംബര്‍ 2007 ( 11:20 IST ) |
|
ഹോംവര്‍ക്കുകളെല്ലാം ചെയ്ത ശേഷം ഒരല്‍പ്പനേരം മകനോ മകളോ വീഡിയോ ഗെയിം കളിക്കുന്നതുകൊണ്ട് തെറ്റില്ലെന്ന് കരുതുന്ന മാതാപിതാക്കളാണ് നമ്മല്‍ അധികവും. എന്നാല്‍, ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ് ഈ വീഡിയോ ഗെയിമുകളെന്ന സത്യം പലര്‍ക്കും അറിയില്ല.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വീഡിയോ ഗെയിമുകള്‍ക്കും അടിമകളായി മണിക്കൂറുകളോളം കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ചിലവഴിക്കുന്ന കൌമാരപ്രായക്കാരെ ചികിത്സിക്കേണ്ട സാഹചര്യമാണ് പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്. പഠനത്തില്‍ താല്‍പ്പര്യമില്ലായ്മ, ഓര്‍മ്മക്കുറവ്, ഉറക്കക്കുറവ്, അമിത അക്രമവാസന, ഏകാന്തത, വിഷാദം തുടങ്ങിയ ഗൌരവമായ മാനസിക പ്രശ്നങ്ങള്‍ കൌമാരക്കാരില്‍ പെരുകുന്നതിനുള്ള പ്രധാനമായ കാരണം വീഡിയോ ഗെയിമുകളാണെന്ന് പഠനങ്ങള്‍ പറയുന്നു.
വീഡിയോ ഗെയിമുകള്‍ക്ക് അടിമകളായവരെ കുറിച്ച് ഔദ്യോഹികമായ സര്‍വേകള്‍ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ലെങ്കിലും, സൈമണ്‍ ഫ്രാസര്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച് വീഡിയോ ഗെയിം കളിക്കുന്ന നാല് പേരില്‍ ഒരാള്‍ അതിന് അടിമയാവുന്നുവെന്നാണ് കണക്ക്. നിരന്തരം വീഡിയോ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നോട്ടുപോകുന്നതായും, മറ്റ് കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ അക്രമവാസന കാണിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
2005ല്‍ നടന്ന ഒരു സര്‍വേ അനുസരിച്ച് “എം എം ഒ ആര്‍ പി ജി വേള്‍ഡ് ഓഫ് വാര്‍ക്രാഫ്റ്റ്” എന്ന വീഡിയോ ഗെയിം കളിക്കുന്ന 8.5 മില്യണ്‍ ആള്‍ക്കാരില്‍ 40 ശതമാനം പേരും അതിന്‍റെ അടിമകളാണ്. 2007 ഏപ്രിലില്‍ യു എസില്‍ നടത്തിയ ഒരു പഠനമനുസരിച്ച് 8.5 ശതമാനം വരുന്ന കൌമാരപ്രായക്കാര്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമകളാണ്. 2006 നവംബറിലെ കണക്കനുസരിച്ച്, ബ്രിട്ടനില്‍ 12 ശതമാനവും, ദക്ഷിണ കൊറിയയില്‍ 10.2 ശതമാനവും പേര്‍ വീഡിയോ ഗെയിമുകള്‍ മൂലമുള്ള മാനസിക പ്രശ്നങ്ങള്‍ കാണിക്കുന്നവരാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| വാര്‍ത്ത - സിഗററ്റില്‍ അടങ്ങിയിട്ടുള്ള ടോക്സിനുകള്‍ മനുഷ്യ ചര്‍മ്മത്തിന് ഹാനികര മാണെന്നാണ് പഠനങ്ങള്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| ലേഖനം - ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ 73 ലക്ഷം രൂപയാണ് മുന്‍കൂര്‍ നികുതിയായി ധോണി..... |
| |
|
|
|
|
|
|
|