|
| ഓര്‍മ്മശക്തിയില്‍ മനുഷ്യന്‍ എലി | | - എന്‍ ടി ബൈജു |
| 4 ഡിസംബര്‍ 2007 ( 13:12 IST ) |
|
ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതിയാവൂ. മണം പിടിക്കാനും, വിദൂര വസ്തുക്കളെ തിരിച്ചറിയാനും മൃഗങ്ങള്‍ക്കുള്ള കഴിവിന്‍റെ ഏഴയലത്ത് വരില്ല നാമൊക്കെ! ഇത്തവണ മനുഷ്യനെ കവച്ചുവച്ചത് ഒരു ചിമ്പാന്‍സിയാണ്.
ഒറ്റ നോട്ടത്തില്‍ കണ്ട വസ്തുതകള്‍ ഫോട്ടോയില്‍ പകര്‍ത്തിയതുപോലെ ഓര്‍ത്തുവയ്ക്കാനുള്ള ചിമ്പാന്‍സികളുടെ കഴിവ് അസാമാന്യമാണെന്ന് ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. വെറും അഞ്ച് വയസ് മാത്രം പ്രായമായ ചിമ്പാന്‍സിയില്‍ നടത്തിയ ഓര്‍മ്മ പരിശോധനയുടെ ഫലം അത്ഭുതാവഹമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ സ്ക്രീനില്‍ തെളിഞ്ഞ സംഖ്യകളുടെ സ്ഥാനം ഓര്‍ത്ത് വച്ച്, ക്രമം തെറ്റാതെ അവയെ അതേപടി പുനസജ്ജീകരിക്കാന്‍ ആ ചിമ്പാന്‍സിക്കുണ്ടായിരുന്ന കൃത്യതയെയും വേഗതയെയും അപാരമായിരുന്നു. അതിനെ വെല്ലാന്‍ ഇതേ ഓര്‍മ്മ പരിശോധനയ്ക്ക് വിധേയനായ പ്രായപൂര്‍ത്തിയായ ഒരു മനുഷ്യവ്യക്തിക്ക് കഴിഞ്ഞില്ല.
ഒറ്റനോട്ടത്തില്‍ തന്നെ സംഖ്യകളുടെ സ്ഥാനവും ക്രമവും ഗ്രഹിച്ചെടുക്കാന്‍ ചിമ്പാന്‍സികള്‍ക്ക് കഴിയുന്നുവെങ്കില്‍, അവയ്ക്ക് ഫോട്ടോഗ്രാഫിക് മെമ്മറി ഉണ്ടായിരിക്കുമെന്നാണ് കറണ്ട് ബയോളജി എന്ന സെല്‍ പ്രസ് പ്രസിദ്ധീകരണത്തില്‍ ഗവേഷകര്‍ അനുമാനിക്കുന്നത്. ഇതാദ്യമായാണ് സംഖ്യകളെ ഓര്‍ത്തുവയ്ക്കാന്‍ മനുഷ്യരെക്കാള്‍ ചിമ്പാന്‍സികള്‍ക്കാവുമെന്ന് തെളിയുന്നത്.
ചിമ്പാന്‍സിയെക്കാള്‍ മനുഷ്യന്‍ എല്ലാത്തരത്തിലും ശ്രേഷ്ഠനാണെന്ന വിശ്വാസമാണ് പല ശാസ്ത്രജ്ഞന്‍മാര്‍ക്കുമുള്ളത്. എന്നാല്‍, പരിണാമ പ്രക്രിയയില്‍ ബഹുദൂരം മുന്നോട്ട് പോയ മനുഷ്യന്‍റെ ബുദ്ധിപരമായ കഴിവുകളുമായി തുലനം ചെയ്യാത്ത ‘വെറും കുരങ്ങനാണ് ചിമ്പാന്‍സി’ എന്ന പൊതുധാരണയെ തിരുത്തുന്നതാണ് ഈ കണ്ടെത്തല്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|