|
| ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക് | | - വിനോദ് |
| വെള്ളി, 14 ഡിസംബര്‍ 2007 ( 17:15 IST ) |
|
ശരീരഭംഗി കൂട്ടാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യായാമ പരിശീലനങ്ങള്‍ നിങ്ങളെ അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കും. അതുപോലെ തന്നെ ഭക്ഷണ ക്രമവും.
ജിമ്മില്‍ പോകുമ്പോള്‍ പരിശീലകര്‍ എപ്പോഴും തരുന്ന നിര്‍ദ്ദേശങ്ങളില്‍ ചിലതാണ് മാംസം കൂടിയ ആഹാരം കഴിക്കുക എന്നത്. എന്നാല്‍ ഇങ്ങനെ ഉള്ള ആഹാരങ്ങള്‍ ഉഷ്ണമേറിയതായതിനാല്‍ ആന്തരിക അവയവങ്ങള്‍ക്ക് കേടുകള്‍ വരാന്‍ സാധ്യതയുമുണ്ട്. വ്യായാമമുറകള്‍ കഴിഞ്ഞ് ഒന്ന് കുളിച്ചാല്‍ ശരീരം തണുക്കും, പക്ഷെ തണുക്കുന്നത് ബാഹ്യ ശരീരം മാത്രമാണ്. ശരീരാന്തര്‍ ഭാഗങ്ങള്‍ തണുക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? അള്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരാന്‍ ഇത് ഇടയാക്കും.
അതിനാല്‍ ജിമ്മില്‍ പോകുന്നവര്‍ ആന്തരികാവയവങ്ങള്‍ക്കും ആശ്വാസം നല്‍കേണ്ടത് വളരെ പ്രധാനമാണ്. അതിന് ഒരു ഉത്തമ മാര്‍ഗം ദിവസവും ഒരു കരിക്ക് കഴിക്കുക എന്നതാണ്. ആയുര്‍വേദ വിധി പ്രകാരം ധാരാളം മാര്‍ഗങ്ങള്‍ ഈ പ്രക്രിയയ്ക്കായി ഉണ്ട്. നന്നാരി തണ്ട് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ദാഹ ജലത്തിന് പകരം ദിവസവും കുടിച്ചാല്‍ ദാഹ ശമനത്തോടൊപ്പം ഈ പറഞ്ഞ പ്രശ്നത്തിന് പരിഹാരവും ആകും. ഫലങ്ങള്‍ കഴിക്കുക എന്നതാണ് മറ്റൊരു വഴി.
പൈനാപ്പിള്‍ പോലുള്ള ഉഷ്ണം കൂടിയ ഫലങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ജിമ്മില്‍ പോകുന്നത് കൊണ്ട് ഇറച്ചിയും മുട്ടയും മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുകയുമരുത്. പച്ചക്കറികളും കൂടുതല്‍ കഴിക്കേണ്ടതാണ്. പച്ച മല്ലി കഴിക്കുന്നത് ശരീരത്തിലെ ദുര്‍മേദസായ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.
പരസ്യങ്ങളില്‍ കാണുന്ന ഏമാന്‍മാരെ പോലെ മസില്‍ പെരുക്കാന്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ പോലും വാങ്ങി കഴിക്കരുത്. കാരണം കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും ശാശ്വതമല്ല. അത് മറ്റ് പല രോഗങ്ങള്‍ക്കും കാരണവും ആയേക്കാം. നിങ്ങളുടെ ശരീരത്തിന്‍റെ ബാഹ്യസൌന്ദര്യവും പുഷ്ടിയും നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നമ്മളെ നിലനിര്‍ത്തുന്ന ആന്തരാവയവങ്ങളെ മറക്കാതിരുന്നാല്‍ നന്ന്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു... |
| |
|
|
|
|
|
|
|