യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ ആരോഗ്യം ഗൃഹവൈദ്യം
ജീരകത്തെ സ്നേഹിക്കൂ!
വെള്ളി, 24 നവം‌ബര്‍ 2006
ജീരകമില്ലാത്ത വീടുണ്ടോ. നമ്മുടെ ഭക്ഷണ സംസ്കാരത്തിന്‍റെ ഒരു ഭാഗം തന്നെയാണ് ജീരകം എന്നു പറയാം‍. ഭക്ഷണം കഴിച്ചശേഷം ജീരകം വായിലിട്ട് ചവയ്ക്കുക എന്നതൊക്കെ നമ്മുടെ ശീലങ്ങളില്‍ പെടുന്നു.

എന്നാല്‍ എത്ര പേര്‍ക്കറിയാം ജീരകത്തിന്‍റെ ഔഷധ മൂല്യത്തെ കുറിച്ച്. ജീരകത്തില്‍ നിന്ന് ലഭിക്കുന്ന കരോട്ടിന്‍ അഥവാ ജീവകം എ പ്രതിരോധ ശക്തി നല്‍കുന്നതാണ്. ജീരകം കറികളില്‍ ചതച്ചിടുന്നത് വായു കോപത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. അതായത് വായു കോപത്തെ പ്രതിരോധിക്കാനുള്ള നല്ലൊരു ഔഷധം തന്നെയാണ് ജീരകം.

ജീരക വെള്ളം കുടിച്ച് ഉപവസിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കും എന്നാണ് പ്രകൃതി ചികിത്സകര്‍ പറയുന്നത്. പ്രസവ ശുശ്രൂഷയിലും ജീരകത്തിന് വലിയ സ്ഥാനമുണ്ട്. പ്രസവ ശേഷം ഗര്‍ഭാശയം ചുരുങ്ങി പൂര്‍വ സ്ഥിതി പ്രാപിക്കാനും ഗര്‍ഭ പാത്രത്തെ ശുദ്ധീകരിക്കാനും ജീരകാരിഷ്ടം നല്‍കാറുണ്ട്.

വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട് എന്നിവയ്ക്കും ജീരകം ഉത്തമം തന്നെ. ഇതിനു പുറമേ നല്ലൊരു ലൈംഗിക ഉത്തേജകകാരി കൂടിയാണ് ജീരകം.

മനസിലായില്ലെ ജീരകത്തിന്‍റെ മഹാത്മ്യങ്ങള്‍. ഇനി തീന്മേശയില്‍ ജീരക വെള്ളത്തിന് തന്നെയാവട്ടെ സ്ഥാനം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വൃക്കയിലെ കല്ല്; ആഹാരനിയന്ത്രണം ആവശ്യം
സുന്ദര ചര്‍മ്മത്തിന് അല്പം ശ്രദ്ധ!
കഫക്കെട്ട് ഇല്ലാതാക്കാം
ചുമച്ച് വിഷമിക്കേണ്ട
എക്കിള്‍ ശല്യമാവുമ്പോള്‍
പഴം കഴിക്കൂ, യൌവ്വനം നിലനിര്‍ത്തൂ
സാഹിത്യം
കവിത - വീടിനകത്ത് കെട്ടിക്കിടന്ന ചെളിവെള്ളത്തിലാണ് എഴുതിതുടങ്ങിയത് വെയിലായിരുന്നു തൂലിക ഇരുട്ടിനെക്കുറിച്ചും തൂങ്ങിച്ചത്ത സൂര്യനേക്കുറിച്ചുമായിരുന്നു കവിത.
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
 
പ്രേക്ഷകന് മേല്‍ ഗരുഡന്‍ തൂക്കം
മലയാള സിനിമയില്‍ വിഡ്ഢിച്ചിരി തുടങ്ങിയിട്ട് ഒന്നര.....
സ്ഫടികം തമിഴില്‍
മണിച്ചിത്രത്താഴുമായി പ്രിയന്‍
ആരോഗ്യം
വാര്‍ത്ത - കോള പോലുള്ള ശീതള പാനീയങ്ങള്‍ കുടിക്കുന്നത് കുട്ടികളെ പൊണ്ണത്തടിയന്‍‌മാരാക്കി തീര്‍ക്കുമെന്ന് പഠനം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace