|
| അഗ്നി ചിതറുന്ന അക്ഷരങ്ങള്‍ | |
പത്തനംതിട്ട സ്വദേശി. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകന്‍. ഇപ്പോള്‍ ചെന്നൈയില്‍. ആനുകാലികങ്ങളില്‍ എഴുതിവരുന്നു.
തന്‍റെ എല്ലാ സിനിമകളും ഒരു സ്ഫോടനം പോലെ പുറത്തു വരണമെന്നും അവയൊക്കെ സമൂഹത്തോട് ആയിരം ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നുമാഗ്രഹിക്കുന്ന തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. രണ്‍ജി പണിക്കരുടെ ചിത്രങ്ങളില്‍ കഥയെക്കാള്‍, പറയുന്ന വിഷയത്തിനാണ് പ്രസക്തി. ഒന്നര പതിറ്റാണ്ടായി മലയാളത്തില്‍ വമ്പന്‍ ഹിറ്റുകളുടെ എഴുത്തുകാരനായ രണ്‍ജിയുടെ എല്ലാ ചിത്രങ്ങളും ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണത്തില്‍ നിന്ന് ഉണ്ടായതാണ്.
രണ്‍ജി പണിക്കര്‍ എന്ന തിരക്കഥാകാരനെ ശ്രദ്ധേയനാക്കിയ ആദ്യ സിനിമ തലസ്ഥാനമായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ആ ചിത്രം കാമ്പസ് രാഷ്‌ട്രീയത്തിനുള്ളിലെ ചില പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഒരു വിദ്യാര്‍ത്ഥി സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്ന ചിത്രം ഒരു പ്രസിദ്ധീകരണത്തില്‍ കാണാനിടയായതാണ് രണ്‍ജിക്ക് തലസ്ഥാനം എഴുതാന്‍ പ്രചോദനമായത്. തലസ്ഥാനത്തിലെ ജി പി എന്ന കഥാപാത്രത്തെ ആ സിനിമ കണ്ടിട്ടുള്ളവര്‍ മറക്കാനിടയില്ല.
ഏകലവ്യന്‍ എന്ന സിനിമയില്‍ രണ്‍ജി വിഷയമാക്കിയത് കപട സന്യാസിമാരുടെ കള്ളത്തരങ്ങളെയാണ്. ഏറെ വിമര്‍ശനവും ഭീഷണിയും ആ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായി. നരേന്ദ്രപ്രസാദ് അവതരിപ്പിച്ച സ്വാമി അമൂര്‍ത്താനന്ദ പല ആള്‍ദൈവങ്ങളുടെയും പ്രതിരൂപമാണെന്ന് അന്ന് സംസാരമുണ്ടായിരുന്നു. ആ ചിത്രത്തിലെ മാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സുരേഷ്ഗോപി സൂപ്പര്‍താരങ്ങളുടെ നിരയിലേക്കെത്തിയത്. “കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും...” എന്നു തുടങ്ങുന്ന ഡയലോഗ് ഏറെ പ്രശസ്തമാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|