യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം ആത്മകഥ
അഗ്നി ചിതറുന്ന അക്ഷരങ്ങള്‍
സ്ഥലത്തെ പ്രധാന പയ്യന്‍സ് വിഷയമാക്കിയത് ഒരു ചേരിയില്‍ നിന്ന് ജനകീയനായ ഒരു യുവാവ് ആഭ്യന്തരമന്ത്രിയുടെ കസേരയിലെത്തുന്നതിനെ കുറിച്ചായിരുന്നു. ജഗദീഷ് നായകനായ ആ സിനിമ മലയാളത്തിലെ മികച്ച രാഷ്‌ട്രീയചിത്രങ്ങളില്‍ ഒന്നാണ്. ഒരു മന്ത്രി എങ്ങനെയാവണം എന്ന് രണ്‍ജി കാണിച്ചുതരികയായിരുന്നു.

രണ്‍ജിയുടെ തിരക്കഥയില്‍ ഉണ്ടായ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളാണ് കമ്മീഷണര്‍, ദി കിംഗ് എന്നിവ. “ഓര്‍മ്മയുണ്ടോ ഈ മുഖം..” എന്ന ചോദ്യത്തോടെ സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ഈ സിനിമ അതുവരെയുണ്ടായിരുന്ന പൊലീസ് ചിത്രങ്ങളുടെ ഗ്രാമര്‍ മാറ്റിമറിച്ചു. മമ്മൂട്ടി ജില്ലാ കളക്‍ടറായി അഭിനയിച്ച സിനിമയാണ് ദി കിംഗ്. ജോസഫ് അലക്സ് എന്ന മമ്മൂട്ടി കഥാപാത്രം ആണത്തത്തിന്‍റെ അങ്ങേയറ്റമാണ്. “ഇന്ത്യയെന്താണെന്നറിയണമെങ്കില്‍, ഇന്ത്യയുടെ സോള്‍..ആത്മാവ്..അതെന്താണെന്നറിയാനുള്ള സെന്‍സുണ്ടാവണം...” എന്ന ഡയലോഗ് ഓര്‍ക്കുക.

ജോഷിക്കു വേണ്ടി രണ്‍ജി പണിക്കര്‍ എഴുതിയ സിനിമകളാണ് ലേലവും പത്രവും. രണ്ടും മെഗാ ഹിറ്റുകള്‍. ഏറ്റവും വലിയ പ്രത്യേകത ഈ ചിത്രങ്ങളിലെ നായകന്മാരെക്കാളേറെ തിളങ്ങിയത് മറ്റ് രണ്ട് കഥാപാത്രങ്ങളാണെന്നതാണ്. ലേലത്തിലെ ചാക്കോച്ചി എന്ന കാഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി നേടിയതിനെക്കാള്‍ കയ്യടി കിട്ടിയത് ഈപ്പച്ചനായി അഭിനയിച്ച എം ജി സോമനാണ്. അതു പോലെ പത്രത്തില്‍ നന്ദഗോപന്‍ എന്ന നായകനെക്കാള്‍ മികച്ചു നിന്നത് വിശ്വനാഥന്‍ എന്ന വില്ലനാണ്. വിശ്വനാഥനെ അവതരിപ്പിച്ചത് എന്‍ എഫ് വര്‍ഗീസ്.

ദുബായ്, പ്രജ എന്നിവയും ജോഷിക്കു വേണ്ടി രണ്‍ജി പണിക്കര്‍ രചിച്ച സിനിമകളാണ്. സ്വന്തം രചനയില്‍ രണ്‍ജി സംവിധാനം ചെയ്ത ചിത്രമാണ് ഭരത് ചന്ദ്രന്‍ ഐ പി എസ്. കമ്മീഷണര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു അത്. ആ സിനിമയും സൂപ്പര്‍ ഹിറ്റായി.
(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
നാടകലോകത്തെ അതികായന്‍
പലസ്തീനും മനുഷ്യനും വേണ്ടി
ഹാരിപോട്ടറിന്‍റെ എഴുത്തുകാരി
ഭീഷ്‌മ സാഹ്‌നി: തമസ്സിന്‍റെ കഥാകാരന്‍
പ്രകൃതിയുടെ കവി - പി
സി വിയുടെ ജീവിതവീക്ഷണങ്ങള്‍
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace