|
| എഴുത്ത് എന്ന വേദന | |
രചയിതാവിനെ പറ്റി - പത്തനംതിട്ട സ്വദേശി. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകന്‍. ഇപ്പോള്‍ ചെന്നൈയില്‍. ആനുകാലികങ്ങളില്‍ എഴുതിവരുന്നു.
സമകാലീന മലയാള സിനിമയില്‍കഥാപാത്രങ്ങള്‍സ്വാഭാവികതയോടെ സംസാരിക്കുന്നത് ലോഹിതദാസിന്‍റെ സിനിമകളില്‍മാത്രമാണ്. പത്മരാജനു ശേഷം മലയാള സിനിമയില്‍വ്യത്യസ്തമായ കഥകള്‍പറഞ്ഞ തിരക്കഥാകാരനും ലോഹിയാണ്. സിനിമയ്‌ക്കുവേണ്ടി ലോഹി കഥകള്‍കണ്ടെത്തുന്നത് ജീവിത നിരീക്ഷണത്തിലൂടെയാണ്. ചുറ്റും കാണുന്ന മനുഷ്യജീവിതങ്ങള്‍കഥകളും കഥാപാത്രങ്ങളുമായി മാറുന്നു.
ലോഹിതദാസിന്‍റെ സിനിമകളിലെ എല്ലാ കഥാപാത്രങ്ങളും അദ്ദേഹം തന്നെയാണ്. നായകനും വില്ലനും നായികയും എല്ലാം ലോഹി തന്നെ. കഥയിലെ വിവിധ സന്ദര്‍ഭങ്ങളില്‍ലോഹി എങ്ങനെ പെരുമാറുന്നു, അതേ ആ കഥാപാത്രങ്ങളും ചെയ്യുന്നുള്ളൂ. കിരീടം എന്ന ചിത്രത്തിലെ സേതുമാധവനും കീരിക്കാടന്‍ജോസും അച്യുതന്‍നായരുമെല്ലാം ലോഹി തന്നെ.
തിരക്കഥ രചിക്കുമ്പോള്‍ആ മുറിയില്‍താന്‍മാത്രമേ പാടുള്ളൂ എന്ന് ലോഹിതദാസിന് നിര്‍ബന്ധമുണ്ട്. വാതിലുകളും ജനാലകളും പൂര്‍ണ്ണമായും അടച്ചിരിക്കും. കഥയുടെ തീവ്രതയില്‍, കഥാപാത്രങ്ങളുടെ വൈകാരികച്ചുഴിയില്‍അദ്ദേഹം പെട്ടു പോകുന്നു. സേതുമാധവനെപ്പോലെ നിസഹായനായി നില്‍ക്കുന്നു. കീരിക്കാടനെപ്പോലെ അലറിച്ചിരിക്കുന്നു. അച്യുതന്‍നായരെപ്പോലെ ഉള്ളിന്‍റെയുള്ളില്‍ഒരു തീക്കുടുക്കയുമൊളിപ്പിച്ച് വിങ്ങിക്കരയുന്നു.
രചനാവേളയില്‍കഥാപാത്രങ്ങളിലേക്കുള്ള ഈ കൂടുവിട്ടു കൂടുമാറ്റം തന്നെയാണ് അദ്ദേഹത്തിന്‍റെ തിരക്കഥകളുടെ ശക്തി. രചന എന്നത് തന്‍റെ വൈഭവമല്ലെന്നും അത് ദൈവീകമായി സംഭവിച്ചു പോകുന്നതുമാണെന്നാണ് അദ്ദേഹം പറയുന്നത്. കഥ എങ്ങനെ ആകണമെന്നോ ക്ലൈമാക്സ് എങ്ങനെ വരണമെന്നോ ഒന്നും മുന്‍കൂട്ടി നിശ്ചയിക്കുന്നതല്ല. എഴുതുമ്പോള്‍ആ കഥ നടക്കുകയാണ്. അതിന്‍റെ രൂപ പരിണാമങ്ങളെല്ലാം സ്വാഭാവികമായി വന്നു ചേരുന്നു.
കഥ പൂര്‍ണ്ണമാകുമ്പോള്‍ഇത് താന്‍തന്നെ എഴുതിയതാണോ എന്ന് ആശ്ചര്യപ്പെട്ടു പോയിട്ടുണ്ട് പലപ്പോഴും ലോഹിതദാസ്. തനിക്ക് അര്‍ഹതപ്പെടാത്ത അത്രയും രൂപസൌഭാഗ്യമുള്ള കുട്ടിയെ പ്രസവിച്ച അമ്മയെപ്പോലെ മാറി നില്‍ക്കേണ്ടി വരുന്നു. അതുകൊണ്ടു തന്നെയാണ് , രചന തന്‍റെ കഴിവല്ലെന്നും അത് ഒരു വരദാനമാണെന്നും ലോഹി കരുതുന്നത്. എന്നിട്ടും തന്‍റെ സൃഷ്‌ടികള്‍ക്കു ചുവടെ ലോഹിതദാസ് എന്ന് വലിയ അക്ഷരത്തില്‍എഴുതി വയ്‌ക്കുന്നത് അഹങ്കാരത്തോളം വരുന്ന അല്‍പ്പത്തരമാണെന്ന് ലോഹി പറയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി.... |
| |
|
|
|
|
|
|
|