|
| അറിയാനാവാത്ത അനുഭവങ്ങള്‍ | |
രചയിതാവിനെ പറ്റി - 1982ല്‍ തിരുവല്ലയില്‍ ജനിച്ചു. തിരുവല്ലയിലും കോഴിക്കോടുമായി വിദ്യാഭ്യാസം. കഴിഞ്ഞ കുറേക്കാലങ്ങളായി മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ എഴുതി വരുന്നു.
രാവിലെ ഉണരുമ്പോള്‍ അത് അവിടെ ഉണ്ടായിരുന്നു. സത്യത്തില്‍ രാത്രി മുഴുവനും അത് ഉണ്ടായിരുന്നു. ബോധത്തിനിടയില്‍ ചാടിക്കളിക്കുന്ന ഒറ്റയാനെപ്പൊലെ, ഉണര്‍ച്ചക്കും ഉറക്കമില്ലായ്മക്കും ഇടയില്‍ അത് ഉണ്ടായിരുന്നു.
പഠിച്ചതു മുഴുവന്‍ മറക്കേണ്ടതാണ്. പഠിപ്പ് പൊതുവേ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുന്നില്ല. പഠിച്ചതിന്‍റെ കെട്ടുപാടുകള്‍ ഒരുവനെ കൂടുതല്‍ കൂടുതല്‍ അടിമത്തത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. പരമമായ സ്വാതന്ത്ര്യം നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്തതും ഒരാളുടെ ഉള്ളില്‍ കുടിയിരിക്കുന്നതുമാണ്. ഇപ്പോള്‍ ഏറെ ഉയരത്തില്‍ നിന്ന് ഒരാള്‍ നിങ്ങളോടു സംസാരിക്കുമ്പോള്‍ അയാള്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞു തരികയല്ല. അയാള്‍ അയാളെക്കുറിച്ചു പറയുകയാണ്.
നിരവധി ചിന്തകള്‍ തലച്ചോറിലൂടെ കടന്നുപോയെങ്കിലും അത് എപ്പോഴും ഉണ്ടായിരുന്നു. ചിലപ്പോള്‍ തുളച്ചിറങ്ങുന്ന വേദനപോലെ മറ്റു ചിലപ്പോള്‍ മധുരമായ ഒരു അലട്ടല്‍ പോലെ അതവിടെത്തന്നെ.
സ്വയം നിര്‍വചിക്കാന്‍ ശ്രമിക്കാത്ത ഒരാള്‍, സ്വയമേവ എന്തെങ്കിലും ചെയ്യാത്ത ഒരാള്‍ ഒന്നില്‍ നിന്നും സ്വതന്ത്രനാകുന്നില്ല. പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യം എന്നത് നിങ്ങള്‍ നിങ്ങള്‍ തന്നെ സ്വതന്ത്രനാക്കുന്ന അവസ്ഥയാണ്. അതിനായി നമ്മള്‍ ഏറെ ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു. നമ്മള്‍ നമ്മളെ അറിയേണ്ടിയിരിക്കുന്നു.
അതിപ്പോഴും അവിടെത്തന്നെയുണ്ട്, തുളച്ചിറങ്ങുന്ന ഒരു വേദനപോലെ.
******* ഇരുപതാം നൂറ്റാണ്ടു കണ്ട എറ്റവും വലിയ ചിന്തകരില്‍ ഒരാളായ ജിദ്ദു കൃഷ്ണമൂര്‍ത്തി അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഒരു പ്രധാന കാലഘട്ടത്തില്‍ ഒരു ഡയറി സൂക്ഷിച്ചിരുന്നു. ആ ഡയറി പിന്നീട് ‘കൃഷ്ണമൂര്‍ത്തീസ് ഡയറി‘ എന്ന പേരില്‍ പ്രസിദ്ധീകൃതമായി. അതില്‍ നിന്നും എടുത്തു ചേര്‍ത്തതാണ് ഈ കുറിപ്പ്. മാനസികമായ ഒരു അലട്ടലിനെ സൂചിപ്പിക്കാനാണ് ‘അത്’ എന്ന് ജിദ്ദു ഉപയോഗിച്ചിരിക്കുന്നത് എങ്കിലും കൃത്യമായ വിവരണം ഇക്കാര്യത്തില്‍ അദ്ദേഹം നല്‍കിയിട്ടില്ല. അദ്ദേഹം അനുഭവിച്ച ഈ പ്രത്യേക അവസ്ഥയെ അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.
കടപ്പാട്: കൃഷ്ണമൂര്‍ത്തി ഫൌണ്ടേഷന്‍
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|