യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം ആത്മകഥ
സി വിയുടെ ജീവിതവീക്ഷണങ്ങള്‍
- ടി ശശിമോഹന്‍
രചയിതാവിനെ പറ്റി - പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍. മലയാളത്തില്‍ ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ തുടക്കക്കാരില്‍ പ്രധാനി. വെബ്‌ലോകം ഡോട്ട് കോമിന്‍റെ ചീഫ് എഡിറ്റര്‍. മികച്ച എഴുത്തുകാരന്‍.

ഇതിഹാസങ്ങളില്‍ മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന അത്യഗാധമായ ജീവിതവീക്ഷണവും ഭാവനാശക്തിയും സി വിയുടെ സാഹിത്യ സൃഷ്ടികളില്‍ തുടിച്ചുനില്‍ക്കുന്നു. എഴുപതില്‍പ്പരം കഥാപാത്രങ്ങള്‍ക്ക്‌ രൂപം കൊടുത്തിട്ടും അവയിലൊന്നു പോലും മറ്റൊന്നിന്‍റെ അനുകരണമായില്ല.

അനുവാചക ഹൃദയത്തില്‍ എന്തെന്നില്ലാത്ത വികാര വിചാരങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്‌തമായ മിഴിവുറ്റ കഥാപാത്രങ്ങള്‍ !. കാലം സി വിയുടെ മുന്നില്‍ ഒരു മൂര്‍ത്തിയായിരുന്നു. അദ്ദേഹം വര്‍ത്തമാനം കൊണ്ട്‌ ഭൂതത്തെ തൊട്ട്‌, പിന്നെ വര്‍ത്തമാനത്തെ നിരാകരിച്ച്‌ മാനവികതയെ സൃഷ്ടിക്കുവാന്‍ കാഴ്ചക്കാരനെ അഥവാ വായനക്കാരനെ പ്രേരിപ്പിച്ചു.

മലയാളത്തിലെ ആദ്യകാല നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവുമാണ്‌ സി വി രാമന്‍ പിള്ള. ചരിത്രാഖ്യായികള്‍ രചിച്ച രാമന്‍പിള്ളയെ മലയാളത്തിലെ സ്കോട്ട്‌ എന്നു ചിലര്‍ വിശേഷിപ്പിക്കുന്നു

സി വി ഹൈക്കോടതിയില്‍ ഗുമസ്തനായിരുന്നു. പൊതുപ്രവര്‍ത്തനങ്ങളിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി. വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം ഇംഗ്ലീഷ്‌ നോവലുകള്‍ വായിച്ചിരുന്ന സി വി മലയാളത്തിലെ ആദ്യത്തെ ആഖ്യായിക-ചരിത്രനോവല്‍ ആയ മാര്‍ത്താണ്ഡവര്‍മ്മ 1890ല്‍ പ്രസിദ്ധപ്പെടുത്തി.

എങ്കിലും തുടര്‍ന്നുള്ള ഇരുപതോളം വര്‍ഷത്തിനിടയില്‍ സി വി രചിച്ചത്‌ ചന്ദ്രമുഖീവിലാസം, കുറിപ്പില്ലാക്കളരി എന്നീ പ്രഹസനങ്ങള്‍ മാത്രമായിരുന്നു.

1905ല്‍ ഗവണ്‍മെന്‍റ്‌ പ്രസ്‌ സൂപ്രണ്ടായി. സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളിലും മലയാളി മെമ്മോറിയല്‍ മുതലായ രാഷ്‌ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. നിയമപഠനം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. ഇടയ്ക്കു കുറേക്കാലം ചെന്നൈയില്‍ താമസിച്ചു.

മൈസൂറും ഹൈദരാബാദും സന്ദര്‍ശിച്ചു. അവിടങ്ങളില്‍നിന്ന്‌ ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ ആഖ്യായികള്‍ക്കുള്ള ചരിത്രവസ്തുതകള്‍ ശേഖരിച്ചു. ഉദ്യോഗത്തില്‍നിന്നു വിരമിച്ചതിനുശേഷം പൊതു പ്രവര്‍ത്തനങ്ങളിലും സാഹിത്യരചനയിലും പൂര്‍ണമായി മുഴുകി. ഇംഗ്ലീഷിലും മലയാളത്തിലും പത്രപ്രവര്‍ത്തനവും ലേഖനമെഴുത്തും തൊഴിലാക്കി.

മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം സി വി വിപുലമായ അനുഭവസമ്പത്തിനെ ആസ്പദമാക്കി രചിച്ച ആഖ്യായികകളാണ്‌ ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1918) എന്നിവ. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ കല്‍പിത കഥാപാത്രങ്ങളെയും കല്‍പിത സംഭവങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളവയാണ്‌ മൂന്ന്‌ ആഖ്യായികകളും.

വാള്‍ട്ടര്‍ സ്കോട്ടിന്‍റെ ഐവാന്‍ ഹോയെ മാതൃകയാക്കിയാണ്‌ മാര്‍ത്താണ്ഡവര്‍മ്മ രചിച്ചിരിക്കുന്നത്‌. മാര്‍ത്താണ്ഡവര്‍മ്മ സംഭവപ്രധാനവും സരളവുമാണ്‌. യുവരാജാവും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ അതിന്‍റെ പശ്ചാത്തലം.

പില്‍ക്കാലത്തു രാജാവിന്‌ എതിരായി നടന്ന ഗൂഢാലോചനയെയും മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തെയും പശ്ചാത്തലമാക്കി രചിച്ച ധര്‍മ്മരാജായും രാമരാജബഹദൂറും അനേകം കഥാതന്തുക്കള്‍ കൂടിച്ചേര്‍ന്ന സങ്കീര്‍ണേതിവൃത്തങ്ങള്‍ ചിത്രീകരിക്കുന്നു.

പ്രേമാമൃതം (1915) എന്ന സാമൂഹിക നോവലും , കുറുപ്പില്ലാക്കളരി, പണ്ടത്തെ പാച്ചന്‍ തുടങ്ങി ഒമ്പത്‌ പ്രഹസനങ്ങളും സി വി രചിച്ചു.

രാജഭക്തനായിരുന്ന സി വി ചരിത്രത്തോട്‌ നീതി പുലര്‍ത്തിയില്ല എന്നൊരു ആക്ഷേപമുണ്ട്‌. “ചരിത്രമെഴുതുകയായിരുന്നില്ല. കാല്‍പ്പനിക നോവലുകള്‍ ഏഴുതുകയായിരുന്നു. അതില്‍ അക്കലത്തെ സമൂഹിക പശ്ചാത്തലം വന്നു പോയത്‌ യാദൃശ്ചികം“ എന്നായിരുന്നു രാമന്‍ പിള്ളയുടെ വാദം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാടകലോകത്തെ അതികായന്‍
പലസ്തീനും മനുഷ്യനും വേണ്ടി
ഹാരിപോട്ടറിന്‍റെ എഴുത്തുകാരി
ഭീഷ്‌മ സാഹ്‌നി: തമസ്സിന്‍റെ കഥാകാരന്‍
പ്രകൃതിയുടെ കവി - പി
സി വിയുടെ ജീവിതവീക്ഷണങ്ങള്‍
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace