|
| പ്രകൃതിയുടെ കവി - പി | |
രചയിതാവിനെ പറ്റി - പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍. മലയാളത്തില്‍ ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ തുടക്കക്കാരില്‍ പ്രധാനി. വെബ്‌ലോകം ഡോട്ട് കോമിന്‍റെ ചീഫ് എഡിറ്റര്‍. മികച്ച എഴുത്തുകാരന്‍.
നല്ല കുറേ കവിതകളുടെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചാണ് കവി പി കുഞ്ഞിരാമന്‍ നായര്‍ കടന്നുപോയത്. കേരളത്തിന്‍റെ ഭൂമികയില്‍ ഈ കവിയുടെ കാല്‍പ്പാടുകളും ഏറെ പതിഞ്ഞിട്ടുണ്ട്. കാരണം പി കുഞ്ഞിരാമന്‍ നായര്‍ നാടോടിയായ കവിയായിരുന്നു.
അദ്ദേഹത്തിന് സ്ഥിരം ആസ്ഥാനമില്ലായിരുന്നു. അമ്പലങ്ങളും വഴിയമ്പലങ്ങളും വല്ലപ്പോഴുമൊക്കെ സുഹൃദ് ഭവനങ്ങളും താവളമാക്കി അദ്ദേഹം കവിതകളുമായി കേരളത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു.
ഒടുവില്‍ തിരുവനന്തപുരത്തെ പഴയ സി പി സത്രത്തില്‍ അദ്ദേഹം ഭാണ്ഡക്കെട്ടിറക്കി വച്ച് യാത്ര മതിയാക്കി. -ആരോരുമറിയാതെ, ആര്‍ക്കും തിരിച്ചറിയാനാവാതെ.
മലയാണ്മയുടെ, കേരളീയതയുടെ സാന്നിദ്ധ്യമാണ് പിയുടെ കവിതകളില്‍ തുടിക്കുന്നത്. ഭൗതികവും ആദ്ധ്യാത്മികവുമായ കാമനകള്‍ക്കൊപ്പം കവിത ചിലപ്പോള്‍ ദാര്‍ശനിക തലങ്ങളിലേക്ക് ഉയര്‍ന്നുപോകുന്നു.
കളിയച്ഛന്‍ പോലുള്ള കവിതകള്‍ പിയുടെ ദര്‍ശനങ്ങളുടെ ആകെത്തുകയാണ്. സുഖലോലുപത ആഗ്രഹിച്ചിരുന്ന കവി വ്യക്തിജീവിതത്തില്‍ അല്‍പമൊക്കെ കുത്തഴിഞ്ഞ മട്ടിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ കവിതകളില്‍ ആസക്തിയും അനാസക്തിയും ആകൃഷ്‌ടതയും വൈരാഗ്യവും ജീവിതവ്യഗ്രതയും മരണവും പലപ്പോഴും ഏറ്റുമുട്ടുന്നതായി നിരൂപകന്മാര്‍ എഴുതുന്നു.
സൗന്ദര്യാത്മകതയാണ് പിയുടെ കവിതകളുടെ മുഖമുദ്ര. കേരളീയ സ്വത്വം അതില്‍ നിറഞ്ഞുനില്‍ക്കുന്നു. കേരളത്തിന്‍റെ ഓണം, വിഷു, തിരുവാതിര, ഉത്സവങ്ങള്‍, അമ്പലങ്ങള്‍, പ്രകൃതി സൗന്ദര്യം എന്നിവയെല്ലാം അദ്ദേഹം കവിതയിലേക്ക് ആവാഹിച്ചു.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് താലൂക്കില്‍ അജാനൂരില്‍ 1906 ഒക്‌ടോബര്‍ 25നാണ് പി കുഞ്ഞിരാമന്‍ നായര്‍ ജ-നിച്ചത്. കൊല്ലവര്‍ഷം 1082 തുലാ മാസത്തിലെ തിരുവോണം നാളിലായിരുന്നു ജ-നനം. പനയന്തട്ട കുഞ്ഞമ്മയമ്മയും സംസ്കൃത വിദ്വാന്‍ പുറവങ്കര കുഞ്ഞമ്പുനായരുമാണ് മാതാപിതാക്കള്‍.
പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളജില്‍ പഠിച്ചു. സംസ്കൃത അദ്ധ്യാപകനായി ജോലി ചെയ്‌തു. സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യമുള്ള നവജീവന്‍ എന്നൊരു പത്രം കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു.
കൂടാളി കൊല്ലംകോട് രാജാസ് ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു കുറേക്കാലം.
പിയുടെ ഓണസദ്യ എന്ന കവിത ഒരു ബാലകവിതയായിട്ടാണ് പലരും കാണാറുള്ളത്. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പലപ്പോഴും അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പഴയകാല കേരളത്തിന്‍റെ സാംസ്കാരിക ചിത്രമാണ് നമുക്കതില്‍ കാണാനാവുക. അന്ന് ഓണസദ്യ ഒരുക്കിയിരുന്നതും ഓണസദ്യയ്ക്ക് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ വിവരണവും കവിതയിലുണ്ട്.
ഓണക്കാലത്ത് വേലിയില്‍ പൊത്തിപ്പിടിച്ചു കയറുന്ന മത്തന്‍റെ വള്ളി താഴേക്കു വീണുപോകുന്നതും നെയ്യും മധുരവും തേടി ചോണനുറുമ്പുകള്‍ വരിവച്ചു പോകുന്നതും അടുക്കളയില്‍ നിന്ന് പപ്പടം കാച്ചുന്ന മണം ഉയരുന്നതും കവി അനുഭവ വേദ്യമാക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|