|
| ഭീഷ്മ സാഹ്‌നി: തമസ്സിന്‍റെ കഥാകാരന്‍ | |
രചയിതാവിനെ പറ്റി - തൃശൂര്‍ സ്വദേശി. ചെന്നൈയില്‍ സ്ഥിരതാമസം. സൈബര്‍ സാഹിത്യരംഗത്ത് തന്‍റേതായ മുദ്ര പതിപ്പിച്ച വ്യക്തി. ഒട്ടേറെ മികച്ച ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
മനുഷ്യമനസ്സിലൊളിഞ്ഞിരിക്കുന്ന കൊടുംതമസ്സ് ദിനരാത്രങ്ങളെ സന്ത്രാസത്തിന്‍റെയും ഭീതിയുടേയും അന്ധകാരപ്പുതപ്പണിയിച്ച കഥ പറഞ്ഞ്, നമ്മളെ ചിലതെല്ലാമോര്‍മ്മിപ്പിച്ച കഥാകാരനാണ് ഭീഷ്മ സാഹ്നി.
മരണത്തിന്‍റെ തണുത്ത തമസ്സിലേക്ക് നടന്നുമറയുമ്പോഴും ബോധമനസ്സിന്‍റെ വെളുപ്പില്‍ സാഹ്നി കുറിച്ചിട്ട വരികള്‍ എന്നുമവശേഷിക്കും. "എന്‍റെ ചിന്തകള്‍ കൂടുതലായി വാര്‍ന്നുവീണ സ്വന്തം കൃതി തമസ്സ് എന്ന നോവല്‍ തന്നെയാണ്" സാഹ്നി പലപ്പോഴും പറയുമായിരുന്നു.
പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ജ-നിച്ച് വിഭജ-നത്തിന്‍റെ കറുത്ത ദിവസങ്ങളില്‍ എല്ലാം ഇട്ടെറിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്‌ത ഭീഷ്മ സാഹ്നി അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.
ലോകത്തെ നടുക്കിയ വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറിയ ഇന്ത്യ- - പാകിസ്ഥാന്‍ വിഭജ-നം സാഹ്നിയുടെ ഓര്‍മ്മകളെ എന്നും വേട്ടയാടിയിരുന്നു. കൂടെ കളിച്ചു നടന്ന മുസ്ലീം കൂട്ടുകാര്‍ വെറുപ്പോടെ ഹിന്ദുവായ തന്നെ നോക്കിയത് സാഹ്നിക്കെങ്ങനെ മറക്കാന്‍ കഴിയും?
എന്നിട്ടും വര്‍ഗ്ഗീയകലാപത്തിന്‍റെ കയ്പ്പുനീര്‍ രുചിച്ച സാഹ്നിയൊരിക്കലും മുസ്‌ളിങ്ങളോട് അസഹിഷ്ണുത കാണിച്ചില്ലെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യ - -പാകിസ്ഥാന്‍ വിഭജ-നത്തെ അടിസ്ഥാനമാക്കി അനേകം സാഹിത്യസൃഷ്ടികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം തന്നെ വര്‍ഗ്ഗീയ കലാപങ്ങളുടെ കാരണങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവയായിരുന്നു.
എന്നാല്‍ സാഹ്നിയുടെ തമസ്സാവട്ടെ, സംഭവങ്ങളുടെ യഥാതഥ വിവരണവും. തീര്‍ത്തും പക്ഷപാതമില്ലാതെ അങ്ങിനെയൊരു വിവരണം നല്‍കിയതിന് മരിക്കുന്നതുവരെ സാഹ്നിക്ക് വിമര്‍ശനങ്ങളുടെ കല്ലേറ് കൊണ്ടിട്ടുണ്ട്.
വിഭജ-നകാലത്തെ കലാപങ്ങള്‍ ഇനിയൊരിക്കലുമുണ്ടാവില്ലെന്ന് കരുതിയ സാഹ്നിക്ക് നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു മുംബൈ കലാപങ്ങള്‍. മതത്തിന് വേണ്ടി മനുഷ്യന്‍ മൃഗമാവുന്ന അവസ്ഥ സാഹ്നിയെ ഇരുത്തി ചിന്തിപ്പിച്ചു.
തുടര്‍ന്നാണ് വിഭജ-ന കാലത്തെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ തമസ്സെന്ന നോവല്‍ രചിച്ചത്. മതഭ്രാന്താകുന്ന തമസ്സിനാല്‍ ആവേശിക്കപ്പെട്ട് മനുഷ്യന്‍ നടത്തുന്ന ക്രൂരതകള്‍ പ്രതിപാദ്യ വിഷയമായ ഈ കൃതി എന്നും നിലനില്‍ക്കത്തക്കതാണ്.
പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ 1915ലാണ് സാഹ്നിയുടെ ജ-നനം. മരിക്കുമ്പോള്‍ 82 വയസ്സുണ്ടായിരുന്നു.
1975ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സാഹ്നിയുടെ തമസ് പ്രസിദ്ധ സംവിധായകനായ ഗോവിന്ദ് നിഹലാനി ചലച്ചിത്രമാക്കിയിട്ടുണ്ട്. നോവല്‍, നാടകം, മൊഴിമാറ്റം, അധ്യാപനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള സാഹ്നി ഒരു ബഹുമുഖ പ്രതിഭയായിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|