യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം ആത്മകഥ
ഹാരിപോട്ടറിന്‍റെ എഴുത്തുകാരി
- അഞ്ജുരാജ്
രചയിതാവിനെ പറ്റി - കൊടുമണ്‍ സ്വദേശി. പത്രപ്രവര്‍ത്തകന്‍. യുവസാഹിത്യകാരന്മാരില്‍ പ്രധാനി. ഇപ്പോള്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുന്നു. ഒട്ടേറെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹാരിപോട്ടറിന്‍റെ എഴുത്തുകാരി ജെ കെ റൗളിംഗിന്‍റെ സമ്പാദ്യം 576 മില്യണ്‍ പൗണ്ടാണ്‌. എഴുത്തിലൂടെ ഇത്രയേറെ സമ്പാദ്യം കൈവരിച്ചവര്‍ വേറെയില്ല.

ബ്രിട്ടണിലെ ഗ്ലസ്റ്റര്‍ ഷെയറില്‍ 1965ലാണ്‌ ജോനെ റൗളിംഗ്‌ പിറന്നത്‌. അച്ഛനും അമ്മയും അനുജത്തിയും ചേര്‍ന്ന കുടുംബം - ചെസ്റ്റോവിന്‌ അടുത്തുള്ള ടുട്‌സ്‌ ഹില്ലില്‍ താമസിക്കാനെത്തി. റൗളിംഗിന്‍റെ കുട്ടിക്കാലത്തു തന്നെ കൂട്ടുകാരെ കഥകള്‍ പറഞ്ഞ്‌ വിസ്മയിപ്പിക്കാന്‍ അവര്‍ക്ക്‌ പ്രത്യേക കഴിവുണ്ടായിരുന്നു.

രക്തകുഴലിലുണ്ടായിരുന്ന അസുഖം അമ്മയെ 1990ല്‍ റൗളിംഗില്‍ നിന്നും തട്ടിയെടുത്തു.

എക്സ്റ്റയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഫ്രഞ്ചും ക്ലാസിക്കുകളും പഠിച്ച്‌ റൗളിംഗ്‌ പാരീസില്‍ നിന്ന്‌ ലണ്ടനിലേക്ക്‌ മാറി. ആനംസ്റ്റി ഇന്‍റര്‍നാഷണലില്‍ ഗവേഷകയും ദ്വിഭാഷാ സെക്രട്ടറിയായിട്ടും ആയിരുന്നു പുതിയ ജോലി.

മാഞ്ചസ്റ്ററില്‍ നിന്നും ലണ്ടനിലേക്കുള്ള ട്രയിന്‍ യാത്രക്കിടയിലാണവര്‍ക്ക്‌ ഹാരിപോട്ടറിന്‍റെ കഥാതന്തു കിട്ടുന്നത്‌. ഊണും ഉറക്കവുമില്ലാതെ അതു വളര്‍ന്നു.

പോര്‍ട്ടുഗലിലെ ഒപ്പേര്‍ട്ടയിലേക്ക്‌ ഇംഗ്ലീഷ്‌ അധ്യാപികയായി റൗളിംഗ്‌ പോകുന്നു. അവിടെവച്ച്‌ 1992ല്‍ പോര്‍ട്ടുഗീസ്‌ ടി വി ജേര്‍ണലിസ്റ്റായ ജോര്‍ജ്‌ അരാന്‍റിസ്സിനെ വിവാഹം കഴിക്കുന്നു. ജസീക്കാ റൗളിംഗ്‌ അരാന്‍റസ്‌ എന്ന കുട്ടിയുടെ ജനനത്തോടെ ഇവരുവരും അകലുന്നു.

കുട്ടിയോടൊത്ത്‌ 1994 ഡിസംബറില്‍ എഡ്വിന്‍ബറോയില്‍ അനുജത്തിയുടെ അടുത്തേക്ക്‌ റൗളിംഗ്‌ എത്തുന്നു. 1995ല്‍ വിവാഹ മോചനം നേടി.

എഡ്വിന്‍ബറോയില്‍ വച്ച്‌ ആദ്യ നോവല്‍ ഹാരിപോട്ടര്‍ ആന്‍റ്‌ ദ ഫിലോസഫേഴ്‌സ്‌ പൂര്‍ത്തിയാക്കി. ഫ്ലാറ്റിലെ അനിയന്ത്രിതമായ ചൂടു സഹിക്കാനാവാതെ എഡ്വിന്‍ബറോയിലെ ഒരു കഫേയിലിരുന്നാണ്‌ റൗളിംഗ്‌ എഴുതിയതെന്ന്‌ ഒരു കിംവദന്തി പരന്നിരുന്നു.

ചെറുപ്പക്കാരായ കുട്ടികളെ ആകര്‍ഷിക്കാന്‍ പേരില്‍ ഒരു മാറ്റം വരുത്താന്‍ റൗളിംഗിനോട്‌ പ്രസാധകന്‍ ബ്ലൂംസ്ബറി ആവശ്യപ്പെടുന്നു. കാതറിന്‍ എന്ന മുത്തശ്ശിയുടെ പേരെടുത്ത്‌ റൗളിംഗ്‌ തന്‍റെ പേരിന്‍റെ നടുവിലിട്ടു. ജോന്നേ കാതറിന്‍ റൗളിംഗ്‌ എന്ന്‌ പേരു പരിഷ്ക്കരിച്ചു.

1997ല്‍ പുറത്തിറങ്ങിയ പുസ്തകം വന്‍ വിജയമായി.

തുടര്‍ന്ന്‌ ഹാരിപോട്ടര്‍ ദ ചേംബര്‍ ഓഫ്‌ സീക്രട്ട്‌സ്‌ (1998), ഹാരിപോട്ടര്‍ ആന്റ്‌ ദ പ്രിസണര്‍ ഓഫ്‌ അസാക്ക്ബാന്‍ (1999), ഹാരിപോട്ടര്‍ ആന്‍റ്‌ ദ ഗോബല്‍റ്റ്‌ ഓഫ്‌ ഫയര്‍ (2000) എന്നിങ്ങനെ തുടരെ നാലു പുസ്തകങ്ങള്‍ പുറത്തു വന്നു.

അഞ്ചാം പുസ്തകം പുറത്തു വരുന്നതിന്‌ മുമ്പ്‌ അവരുടെ സാഹിത്യ എതിരാളി നാന്‍സി സ്റ്റോഫര്‍ സാഹിത്യ മോഷണം ആരോപിച്ച്‌ ഒരു കേസ്‌ കൊടുത്തു. റൗളിംഗ്‌ ആകെ തകര്‍ന്നു പോയി.

വിശ്രമമില്ലാതെ പണിയെടുത്ത അവര്‍ക്ക്‌ വിശ്രമം ആവശ്യമാണെന്ന്‌ തോന്നി. കേസ്‌ തള്ളിപ്പോയി . പക്ഷെ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക്‌ ഒടുവിലാണ്‌ ഹാരി പോട്ടര്‍ ആന്‍റ്‌ ദ ഓഡര്‍ ഓഫ്‌ ഫൊണിക്സ്‌ പുറത്തു വന്നത്‌.

2001ല്‍ ഡോ. നീല്‍മറിയെ വിവാഹം കഴിച്ച്‌ റൗളിംഗ്‌ രണ്ട്‌ കുട്ടികളുടെ അമ്മയായി. ഡേവിഡ്‌ ഗോര്‍ഡന്‍ റൗളിംഗ്‌ മറിയും മെക്കനൈസ്‌ ജിയാന്‍ റൗളിംഗ്‌ മറിയും കുട്ടികളാണ്‌.

റൗളിംഗിന്‍റെ ഹാരിപോട്ടര്‍ സീരീസ്‌ സിനിമകളായിട്ടുണ്ട്‌. അല്‍ഫോണ്‍സോ കൗര്‍സനാണ്‌ സംവിധായകന്‍.

അമേരിക്കന്‍ കാര്‍ട്ടൂണ്‍ ഷോയായ ദ സിംസണ്‍സിന്‍റെ ഒരു ഭാഗം ബ്രിട്ടീഷ്‌ കഥയെ അധികരിച്ചുള്ളതായിരുന്നു. ദ റജീന മോണോലോഗസ്‌ എന്ന ഭാഗത്തില്‍ റൗളിംഗ്‌ അവരായിത്തന്നെ രംഗത്തു വന്നിരുന്നു.

ഹാരിപോട്ടറിന്‍റെ ആറാംഭാഗം ഹാരിപോട്ടര്‍ ആന്‍റ്‌ ദ ഹാഫ്‌ ബ്ലഡ്‌ പ്രിന്‍സ്‌ 2005ല്‍ പുറത്തു വന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാടകലോകത്തെ അതികായന്‍
പലസ്തീനും മനുഷ്യനും വേണ്ടി
ഹാരിപോട്ടറിന്‍റെ എഴുത്തുകാരി
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace