യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം ആത്മകഥ
പലസ്തീനും മനുഷ്യനും വേണ്ടി
- ബെന്നി ഫ്രാന്‍സിസ്
രചയിതാവിനെ പറ്റി - തൃശൂര്‍ സ്വദേശി. ചെന്നൈയില്‍ സ്ഥിരതാമസം. സൈബര്‍ സാഹിത്യരംഗത്ത് തന്‍റേതായ മുദ്ര പതിപ്പിച്ച വ്യക്തി. ഒട്ടേറെ മികച്ച ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

പലസ്തീനും മനുഷ്യനും വേണ്ടി വാദിച്ചിരുന്ന സാഹിത്യനിരൂപകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു എഡ്വേഡ്‌ സെയ്‌ദ്‌.

മതാന്ധതയും അതിനെത്തുടര്‍ന്നുള്ള കലാപവും മനുഷ്യജീവന്‍റെ കുരുതിയും പലസ്തീനിലും ഗുജറാത്തിലും മാറാടും ഒരു പോലെയാണ്‌ നടക്കുന്നത്‌. മനുഷ്യന്‍ മനുഷ്യനെ ശത്രുവായി കാണുന്ന അന്ധകാരത്തിന്‍റെ കാലഘട്ടത്തില്‍ എഡ്വേഡ്‌ സെയ്‌ദ്‌ അവശേഷിപ്പിച്ചു പോവുന്നത്‌ ഒരു മുന്നറിയിപ്പാണ്‌.

മതവും രാജ്യവും സിരകളില്‍ ചോരത്തിളപ്പുണ്ടാക്കുമ്പോള്‍ നശിക്കുന്നത്‌ മനുഷ്യസമൂഹം തന്നെയാണ്‌ എന്നതാണത്‌.

ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന ഇസ്രായേലിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ 1937ലാണ്‌ സെയ്‌ദ്‌ ജനിച്ചത്‌. 1947ല്‍ ജൂ‍തന്മാരുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ടപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ്‌ സെയ്‌ദും കുടുംബവും ഈജി‍പ്‌തിലേക്ക്‌ കുടിയേറി. ഈജിപ്‌തിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സെയ്‌ദ്‌ പിന്നീട്‌ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കി.

കുട്ടിക്കാലത്ത്‌ നാടും വീടും നഷ്ടപ്പെട്ട സെയ്‌ദ്‌ പിന്നീട്‌ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിനുള്ള മുസ്‌ളിങ്ങളുടെ മുറവിളിയില്‍ പങ്കാളിയാവുന്നത്‌ നാം കാണുന്നു. ജൂ‍തന്മാരുടെ അടിച്ചമര്‍ത്തലില്‍ സാംസ്കാരികത്തനിമ നഷ്ടപ്പെട്ട പലസ്തീന്‍ സമൂഹത്തില്‍ സ്വന്തം ബാല്യമാവാം സെയ്‌ദ്‌ കണ്ടത്‌. മരണം വരെ പലസ്തീന്‍ പ്രശ്‌നത്തിനൊരു പരിഹാരത്തിനായി യത്നിച്ചിരുന്നു, സെയ്‌ദ്‌.

പാശ്ചാത്യ സംസ്കാരത്തില്‍ ഇസ്ലാം ചെലുത്തിയ സ്വാധീനങ്ങളെക്കുറിച്ചുള്ള പഠനമായ ഓറിയന്‍റലിസമാണ്‌ സെയ്‌ദിന്‍റെ ആദ്യത്തെ പ്രധാന കൃതി. മുസ്‌ളിങ്ങളെ കള്ളന്മാരും കൊള്ളക്കാരും സംസ്കാരമില്ലാത്തവരുമായി ചിത്രീകരിച്ചിരുന്ന പാശ്ചാത്യ സാഹിത്യത്തെ ഇഴപിരിച്ച്‌ കാണിക്കുന്നുണ്ട്‌ ഓറിയന്‍റലിസം. ഇതിനകം 26 ഭാഷകളിലേക്ക്‌ ഇപ്പുസ്തകം മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌.

പലസ്തീന്‍ ലിബറൈസേഷന്‍ ഓര്‍ഗനൈസേഷന്‍റെ നേതാവായ യാസര്‍ അറാഫത്തുമായി ചങ്ങാത്തമുണ്ടായിരുന്ന സെയ്‌ദ്‌, കൊളംബിയ സര്‍വകലാശാലയിലെ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയായാണ്‌ ജോലി നോക്കിയിരുന്നത്‌. പോസ്റ്റ്‌ കൊളോണിയല്‍ പഠനങ്ങള്‍ എന്ന കൃതിയാണ്‌ സെയ്‌ദിന്‍റെ അവസാനത്തെ പുസ്തകം. ദ ക്വസ്റ്റിന്‍ ഓഫ്‌ പലസ്തീന്‍, കവറിംഗ്‌ ഇസ്ലാം, ആഫ്റ്റര്‍ ദ ലാസ്റ്റ്‌ സ്കൈ, ബ്ലേമിംഗ്‌ ദ വിക്ടിം എന്നിവയാണ്‌ പ്രധാന കൃതികള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹാരിപോട്ടറിന്‍റെ എഴുത്തുകാരി
ഭീഷ്‌മ സാഹ്‌നി: തമസ്സിന്‍റെ കഥാകാരന്‍
പ്രകൃതിയുടെ കവി - പി
സി വിയുടെ ജീവിതവീക്ഷണങ്ങള്‍
അറിയാനാവാത്ത അനുഭവങ്ങള്‍
എഴുത്ത് എന്ന വേദന
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace