യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം ആത്മകഥ
നാടകലോകത്തെ അതികായന്‍
- അഞ്ജുരാജ്
രചയിതാവിനെ പറ്റി - കൊടുമണ്‍ സ്വദേശി. പത്രപ്രവര്‍ത്തകന്‍. യുവസാഹിത്യകാരന്മാരില്‍ പ്രധാനി. ഇപ്പോള്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുന്നു. ഒട്ടേറെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാളത്തില്‍ നാടകം പ്രചരണോപാധിയായി ഉപയോഗിച്ചു കൊണ്ടിരുന്ന കാലത്ത്‌ അരങ്ങിന്‍റെ വലിയ സാദ്ധ്യതയെപ്പറ്റി ആലോചിച്ച വ്യക്തിയായിരുന്നു ജി ശങ്കരപ്പിള്ള. സി ജെ തോമസും ശ്രീകണ്ഠന്‍ നായരും തുടങ്ങി വച്ച നാടക വിപ്ലവങ്ങളെ കൂടുതല്‍ പരീക്ഷണങ്ങളിലേക്ക്‌ ശങ്കരപ്പിള്ള നയിച്ചു.

തനതു നാടക വേദിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എം ഗോവിന്ദന്‍റെ നേതൃത്വത്തില്‍ ശാസ്താം കോട്ടയിലെ നാടക കളരിയില്‍ ഉരുത്തിരിഞ്ഞു വന്ന കാലം മുതല്‍ ശങ്കരപ്പിള്ള തന്‍റെ സര്‍ഗ്ഗ സാന്നിദ്ധ്യം കൊണ്ട്‌ അതില്‍ പങ്കാളിയായിരുന്നു.

കറുത്തദൈവത്തെ തേടി, ബന്ദി, രക്ഷാപുരുഷന്‍, കഴുകന്മാര്‍, അഭയാര്‍ത്ഥികള്‍ എന്നീ പരീക്ഷണ നാടകങ്ങളിലൂടെ ശങ്കരപ്പിള്ള മലയാള നാടകവേദിയെ എഴുത്തിലൂടെ സമ്പന്നമാക്കി.

നാടകകൃത്തെന്നതില്‍ ഉപരിയായി മലയാള നാടകത്തെക്കുറിച്ച്‌ എഴുതിയ പ്രധാന ചരിത്ര പുസ്തകത്തിന്‍റെ ഉടമ എന്ന നിലയിലും ശങ്കരപ്പിള്ളയുടെ എഴുത്ത്‌ നാടകത്തിന്‍റെ ഭാഗമായി. കുട്ടികളുടെ നാടക വേദി എന്ന ആശയം ചര്‍ച്ചയില്‍ കൊണ്ടുവന്നത്‌ ശങ്കരപ്പിളയുടെ നേതൃത്വത്തില്‍ ആയിരുന്നു.

1970 ല്‍ വെഞ്ഞാറുംമൂട്ടില്‍ രംഗ പ്രഭാത്‌ എന്ന കുട്ടികളുടെ നാടക വേദിക്ക്‌ ശങ്കരപ്പിള്ള തുടക്കം കുറിച്ചു. നാടക പഠിതാക്കളെ ലക്‍ഷ്യം വച്ച്‌ മലയാളത്തില്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ എന്ന സ്വപ്നത്തിന്‍റെ തുടക്കം കുറിച്ചതും അദ്ദേഹമാണ്.

കാലിക്കറ്റ്‌ യൂണിവേഴ്‌ സിറ്റിയുടെ കീഴില്‍ തുടങ്ങിയ സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ സ്ഥാപക ഡയറക്‌ ടറായിരുന്ന ശങ്കരപ്പിള്ളയോട്‌ ആ സ്ഥപനം അവസാന കാലത്ത്‌ നീതി ചെയ്‌തില്ല. സ്ഥാപനത്തില്‍ ഉണ്ടായ അസ്വാരസ്യം മൂലം ശങ്കരപ്പിള്ള സ്കൂള്‍ ഓഫ്‌ ഡ്രാമ വിട്ടു.

1989 ജനുവരി ഒന്നിന്‌ മരിക്കുമ്പോള്‍ കോട്ടയം ഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സിന്‍റെ ഡയറക്ടറായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായും ശങ്കരപ്പിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഗൗരവപൂര്‍വ്വം നാടകത്തെ കാണുന്നവര്‍ക്ക്‌ മലയാളത്തില്‍ എന്നും വഴികാട്ടിയായി ശങ്കരപ്പിള്ള നിലനില്‍ക്കുന്നു എന്നതാണ്‌ ആ ജീവിതത്തിന്‍റെ പ്രസക്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പലസ്തീനും മനുഷ്യനും വേണ്ടി
ഹാരിപോട്ടറിന്‍റെ എഴുത്തുകാരി
ഭീഷ്‌മ സാഹ്‌നി: തമസ്സിന്‍റെ കഥാകാരന്‍
പ്രകൃതിയുടെ കവി - പി
സി വിയുടെ ജീവിതവീക്ഷണങ്ങള്‍
അറിയാനാവാത്ത അനുഭവങ്ങള്‍
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace