|
| ഏകാന്തതയെ മുറിക്കുന്ന വജ്രസൂചി | |
കൊടുമണ്‍ സ്വദേശി. പത്രപ്രവര്‍ത്തകന്‍. യുവസാഹിത്യകാരന്മാരില്‍ പ്രധാനി. ഇപ്പോള്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്യുന്നു. ഒട്ടേറെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏകാന്തത ഒരു തനിച്ചാവലല്ല. അത് മനസ്സിന്‍റെ ഉദാത്തമായ ഒരവസ്ഥയാണ്. കവിതയിലെ സെന്‍ അവസ്ഥകളെപ്പറ്റി/സമൂഹത്തെപ്പറ്റി, ഉള്ള നിരീക്ഷണങ്ങളാണ് കരൂര്‍ ശശി തന്‍റെ ലേഖന സമാഹാരമായ വജ്രസൂചിയില്‍ അവതരിപ്പിക്കുന്നത്.
കൂടുതല്‍ ആഴത്തില്‍ തന്നെപ്പറ്റി പറയുകയെന്നതാണ് ശരിയായ കാവ്യനീതി എന്നു കരുതുന്നയാളാണ് കരുര്‍ ശശി. തന്‍റെ തന്നെ ശരികളുടെ യാത്ര ഏറെ സത്യസന്ധവും തീവ്രവുമാകുന്നത് അതുകൊണ്ടാണ്. - കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ കരൂര്‍ ശശിയുടെ പുതിയ ലേഖന സമാഹാരം വജ്രസൂചി തന്‍റെയും കാലത്തിന്‍റെയും സത്യസന്ധമായ ജീവിത രേഖയാണ്.
'കവിതയില്‍ ഞാന്‍ എന്നെത്തന്നെ ഛിന്നഭിന്നമാക്കുകയാണ്. എന്‍റെ നഗ്നത പോലും ഒളിപ്പിക്കാന്‍ കവിതയില്‍ എനിക്ക് ഇടമില്ല. പക്ഷെ നഗ്നത ഒളിപ്പിച്ചുകൊണ്ട് എനിക്ക് സംസാരിക്കേണ്ടതായും ഉണ്ട്. ഇവിടെ ഞാന്‍ കവിതയെ എന്‍റെ സംസാരത്തിലേക്ക് കൊണ്ടു വരുന്നില്ല' എന്നത് ആ സത്യസന്ധതയുടെ ആമുഖ പ്രസ്താവനയാണ്.
എഴുത്തുകാരന്‍റെ/കവിയുടെ കാവ്യയാത്രകളാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. തന്‍റെ ജീവിതത്തെ, ധാരണകളെ വിളിച്ചു പറയുന്നവന്‍റെ ധൈര്യം. അത് ഈ പുസ്തകത്തില്‍ ആവോളമുണ്ട്.
'താങ്കള്‍ കവിതയിലെന്നപോലെ സവ്യസാചിയാണ് ഗദ്യത്തിലും എന്നു സാക്ഷ്യപ്പെടുത്തിയ ആ കൃതിയിലൂടെ കടന്നുപോവുക എന്നത് ഒരു സായാഹ്ന സവാരിപോലെ ഉന്മേഷകരമായിയെന്ന് ' അക്കിത്തം പറയുന്നത് വജ്രസൂചിയുടെ ജീവിത വിശ്വസ്തതയ്ക്കു നല്‍കുന്ന സാക്‍ഷ്യപത്രമാണ്.
വിഷയ വൈവിധ്യമാണ് പുസ്തകത്തിന്‍റെ മറ്റൊരു മേന്മ. എഴുത്തുകാരന്‍റെ വാക്ക്, നിലനില്‍ക്കാനുള്ളതാണ്,- അയാളുടെ നിലനില്‍പ്പിന് മാത്രമുള്ളതല്ല. വജ്രസൂചി സ്നേഹത്തിന്‍റെ ഒരു ക്രിയയാണ്. സ്പന്ദിക്കുന്ന, സ്പര്‍ദ്ധിക്കുന്ന ക്രിയ. ആ ക്രിയ കാലം ഏറ്റെടുക്കട്ടെ.
സ്പന്ദനം പുസ്തകശാലയാണ് വജ്രസൂചി പുറത്തിറക്കിയിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|