യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം പുസ്തക നിരൂപണം
വിനയയുടെ ജീവിതപ്പുസ്തകം
- ബെന്നി ഫ്രാന്‍സിസ്
രചയിതാവിനെ പറ്റി - തൃശൂര്‍ സ്വദേശി. ചെന്നൈയില്‍ സ്ഥിരതാമസം. സൈബര്‍ സാഹിത്യരംഗത്ത് തന്‍റേതായ മുദ്ര പതിപ്പിച്ച വ്യക്തി. ഒട്ടേറെ മികച്ച ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

എന്‍റെ കഥ
ആത്മകഥ
പേജ്‌ 168
വില - 80 രൂപ
കറന്‍റ്‌ ബുക്ക്‌സ്‌ തൃശ്ശൂര്‍

കലയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞു വെച്ച കലാകാരന്മാര്‍ എന്ന പ്രയോഗം കേള്‍ക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഒരു അസ്കിത അനുഭവപ്പെടാറുണ്ട്‌. ജീവിതത്തേക്കാള്‍ വലിയ ഒരു കലയില്ല എന്നതാണ്‌ സത്യം. അതുകൊണ്ടാണ്‌ ജീ‍വിതമെന്ന കലയ്ക്ക്‌ പുതിയ നിര്‍വചനം കൊടുത്തവരെ ഏറ്റവും വലിയ കലാകാരന്മാരായി നാം കാണുന്നത്‌.

സാഹിത്യവുമായി ഒട്ടും ബന്ധമില്ലാത്ത ചിലരുടെ കൃതികള്‍ ലോകം രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌. മഹത്തായ സാഹിത്യകൃതികളായിട്ടാണ്‌ ഇവരുടെ രചനകള്‍ കണക്കാക്കുന്നത്‌. കലയുടെ അമൂര്‍ത്തമായ ആശയങ്ങളിലൂടെ ജ-ീ‍വിതത്തെ നോക്കിക്കാണുന്നതിന്‌ പകരം ജീവിതത്തിലൂടെ മറ്റെല്ലാത്തിനെയും നോക്കിക്കാണുന്ന രീതിയാണിവര്‍ പിന്തുടരുന്നത്‌.

നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ മരിച്ച ജൂതപ്പെണ്‍കുട്ടിയായ ആന്‍ഫ്രാങ്കിന്‍റെ ഡയറിയും ഗാന്ധിജി‍യുടെ സത്യാന്വേഷണ പരീക്ഷകളും വെള്ളക്കാരുടെ കടന്നുകയറ്റത്തിനെതിരെ ആഫ്രിക്കന്‍ വംശജ-നായ ബിഷപ്പ്‌ ഡെസ്‌മണ്ട്‌ ടുട്ടു അമേരിക്കന്‍ പ്രസിഡന്‍റിനെഴുതിയ കത്തും ജീവിതത്തെ കേന്ദ്രസ്ഥാനത്ത്‌ നിര്‍ത്തി ഹൃദയത്തില്‍നിന്ന്‌ സംവദിക്കുന്ന രചനകളാണ്‌.

സാഹിത്യത്തിന്‍റെ സ്വതസിദ്ധമായ കപടതകളില്ലാത്ത, ഹൃദയത്തിന്‍റെ വിശുദ്ധി സൂക്ഷിക്കുന്നതുകൊണ്ടാവണം ഇവരുടെ രചനകളെ ലോകമെന്നും മാറോട്‌ ചേര്‍ത്തിട്ടുള്ളത്‌. ഇത്തരം രചനകളുടെ സ്ഥാനത്തേക്ക്‌ മലയാളത്തില്‍നിന്നുണ്ടായ ഒരു കൃതിയാണ്‌ വിനയ എഴുതിയ എന്‍റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര എന്ന പുസ്തകം.

ഒരു സ്ത്രീ എങ്ങിനെ നടക്കണമെന്ന് നമ്മുടെ പുരുഷമേധാവിത്വ സമൂഹം മുന്‍പേ പറഞ്ഞു വെച്ചിട്ടുണ്ട്‌. ഈ ലക്ഷ്‌മണരേഖ തകര്‍ത്ത്‌ പുറത്തുള്ള വെള്ളിവെളിച്ചം കാണാനിറങ്ങിയ ഒരു യുവതിയുടെ ദുരിതങ്ങളാണ്‌ പുസ്തകത്തിലെ പ്രതിപാദ്യം. ലിംഗവിവേചനം മറികടക്കാനുള്ള ബലാബലങ്ങള്‍ക്കിടയില്‍ ഒരു ജീ‍വിതം തകരുന്നത്‌ നാം ഈ പുസ്തകത്തിലൂടെ തൊട്ടറിയുന്നു.

ആത്മകഥകള്‍ വൃദ്ധരുടെ വ്യായാമമായി മാറിയ കാലഘട്ടത്തില്‍, ജീവിതത്തിെ‍ന്‍റ മുപ്പതുകളില്‍ നിന്ന്‌ ഒരു സ്ത്രീ ആത്മകഥയെഴുതുന്നതില്‍ നിന്ന് ഈ പുസ്തകത്തിന്‍റെ വൈരുദ്ധ്യസൌന്ദര്യം ആരംഭിക്കുന്നു. പെണ്‍കുട്ടിയായും മകളായും വിദ്യാര്‍ത്ഥിനിയായും ഉദ്യോഗസ്ഥയായും കുടുംബിനിയായും വഴിയാത്രക്കാരിയായുമെല്ലാം വിനയ അനുഭവിച്ചത്‌ മലയാളി സ്ത്രീയുടെ അനുഭവം തന്നെയാണെന്നും ആമുഖത്തില്‍ സക്കറിയ നിരീക്ഷിക്കുന്നുണ്ട്‌.

തന്‍റെ സ്വത്വാന്വേഷണത്തിലുണ്ടായ തിരിച്ചടികളില്‍ ഏതു മലയാളി പെണ്‍കുട്ടിയും സ്വയം ചോദിക്കുന്ന ചോദ്യം വിനയയും ചോദിക്കുന്നുണ്ട്‌ - എന്‍റേത് ഒരു പാഴ്ജന്മമായിരുന്നുവോ?

മാധ്യമങ്ങളും സാഹിത്യവും പ്രസരണം ചെയ്യുന്ന സ്ത്രീകള്‍ മൂല്യജീര്‍ണതയുടെയും പുരുഷ മേധാവിത്വത്തിന്‍റെയും അതിന്‍റെ കൂടപ്പിറപ്പായ സ്ത്രീകളുടെ അടിമത്തത്തിന്‍റെയും മാതൃകകളാണ്‌. എന്നാല്‍ വിനയയുടെ കഥ ഇതിനെല്ലാമെതിരെയുള്ള യുദ്ധത്തിന്‍റെ കാഹളമാണെന്ന്‌ വായനക്കാര്‍ തിരിച്ചറിയുമ്പോള്‍ വിനയയുടേത്‌ ഒരിക്കലും ഒരു പാഴ്ജ-ന്മമല്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അവതരണം ഒരു ഭ്രാന്താലയം
ഈ ലോകം അതിലൊരു മുകുന്ദന്‍
ആല്‍ഫ
ഇനി ഞാന്‍ ഉറങ്ങട്ടെ
ഘടികാരങ്ങള്‍ നിലക്കുന്ന സമയം
രഞ്ജിത്തിന്‍റെ തിരക്കഥകള്‍
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace