യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം പുസ്തക നിരൂപണം
നഷ്‌ടപ്പെടലുകളുടെ അനന്തരാവകാശം
- ജി ബിജുകുമാര്‍
രചയിതാവിനെ പറ്റി - പത്തനം‌തിട്ട സ്വദേശി. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകന്‍. ഇപ്പോള്‍ ചെന്നൈയില്‍. ആനുകാലികങ്ങളില്‍ എഴുതിവരുന്നു.

കിരണ്‍ദേശായി
നോവല്‍

കിരണ്‍ദേശായിയുടെ ഏഴു വര്‍ഷത്തോളം നീണ്ട തപസിന്‍റെ ഫലമാണ് ദി ഇന്‍‌ഹെറിറ്റന്‍സ് ഓഫ് ലോസ്സ്.

ഒരു ഹിമാലയന്‍നഗരത്തിലും ന്യൂയോര്‍ക്കിലുമായി നടക്കുന്ന നഷ്‌ടസ്വപ്നങ്ങളുടെ കഥയെ ബുക്കര്‍സമ്മാനം തേടിയെത്തിയിരിക്കുന്നു. അനിതാ ദേശായിയുടെ മകള്‍ക്ക് അര്‍ഹിച്ച അംഗീകാരം.

ആഗോളവത്‌കരണം, സംസ്‌കാരത്തിനു മേലുള്ള കടന്നുകയറ്റങ്ങള്‍, സാമൂഹികവും സാമ്പത്തികവുമായ അസമത്വം, സ്നേഹത്തിന്‍റെ വിവിധമുഖങ്ങള്‍തുടങ്ങി ഒട്ടേറെ ഭാവതലങ്ങളുള്ള കഥാഖ്യാനമാണ് കിരണ്‍ദേശായി ഈ പുസ്തകത്തിലൂടെ പകരുന്നത്.

ചൊ ഓയു എന്ന വീട്ടിലെ താമസക്കാരായ മൂന്നു മനുഷ്യരുടേയും ഒരു പട്ടിയുടേയും ജീവിതമാണ് ഇന്‍‌ഹെറിറ്റന്‍സ് ഓഫ് ലോസ്. നഷ്‌ടപ്പെട്ടു പോകുന്ന ഓര്‍മ്മകളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന കഥാപാത്രങ്ങള്‍. എല്ലാവരും ഉള്ളപ്പോള്‍തന്നെ ആരുമില്ലാതാകുന്ന അവസ്ഥയുടെ വിഭ്രമ ചിത്രീകരണവും ഒരേ വ്യക്തിത്വത്തിന്‍റെ ആന്തരികമായ വൈവിധ്യവുമൊക്കെ വായനക്കാരെ അമ്പരപ്പിക്കും. കടന്നു പോകുന്ന ഓരോ നിമിഷവും മരണത്തിന്‍റെ നിഗൂഡമായ ഭയം ബാധിക്കുകയും ചെയ്യുന്നു. വായന എന്നത് ഈ കൃതിയെ സംബന്ധിച്ച് ഒരു വേദനാജനകമായ അന്യവത്‌കരണമായിത്തീരുന്നു.

ആവശ്യങ്ങളാണ് ഒരു ജനതയെ ഒന്നാകെ മുന്നോട്ടു നയിക്കുന്നത് എന്ന് കിരണ്‍ദേശായി പറയുന്നു. ഇന്ത്യയിലെ നേപ്പാളികള്‍സ്വന്തം രാജ്യം ആവശ്യപ്പെടുന്നു. വേലക്കാരന്‍തന്നെ അങ്ങനെ പരിഗണിക്കരുത് എന്ന ആവശ്യമുന്നയിക്കുന്നു. യുവാക്കള്‍വലിയ പുരുഷനാകുക എന്ന ആവശ്യത്തില്‍സ്വയം മറക്കുന്നു. മാറ്റങ്ങള്‍ക്കായി മുറവിളി കൂട്ടുന്ന ഒരു ലോകത്തിന്‍റെ ആവേശവും പ്രതീക്ഷകളും മൃതമായ ഒരു ചുറ്റുപാടിലേക്ക് വലിച്ചെറിയപ്പെടുകയാണ് നോവലില്‍.

ദേശായി ഒരിക്കലും കഥാപാത്രങ്ങളെ വായനക്കാരനുമുന്നില്‍ഔപചാരികമായി പരിചയപ്പെടുത്തുന്നില്ല. എപ്പൊഴോ എവിടെയൊക്കെയോ നമ്മുടെ ഉള്ളിലേക്ക് അടുക്കുകയാണ് കഥാമുഹൂര്‍ത്തങ്ങള്‍. കഥാപാത്രങ്ങള്‍ക്ക് നിയതമായ രൂപഭാവങ്ങള്‍സൃഷ്‌ടിക്കുന്നതില്‍മന:പൂര്‍വമായ അശ്രദ്ധ കാണിക്കുന്നു.കാലങ്ങളുടെ മലക്കം മറിച്ചിലുകളും അപ്രതീക്ഷിതമായി ഉണ്ടാകുമ്പോള്‍വഴി കണ്ടെത്താനാവാത്ത ഒരു ചുഴിയില്‍അകപ്പെടുന്ന അവസ്ഥ.

താളനിബദ്ധമാണ് കഥപറച്ചില്‍. ലളിതമായി, എന്നാല്‍ഉള്‍ക്കാഴ്ചകളുടെ വിതുമ്പലുകള്‍കേള്‍പ്പിച്ചുകൊണ്ട്. സായി എന്ന പതിനേഴുകാരിയുടെ അനാഥത്വത്തിന്‍റെ കാഠിന്യം ചിത്രീകരിച്ചിരിക്കുന്ന രീതി കാണുമ്പോള്‍ , വേലക്കാരന്‍റെ ഇരുണ്ടമുഖം അനാവരണം ചെയ്യുന്നത് ദര്‍ശിക്കുമ്പോള്‍ഭാവനയുടെ ആഴത്തിലേക്ക് കഥാകാരി നോട്ടമാഴ്ത്തുന്നത് അനുഭവിക്കാം.

ഗൃഹാതുരതയുടെ നീറ്റലുകള്‍ഉണ്ടാക്കുന്ന ഏകാന്തതയ്ക്ക് ഭാവതീവ്രമായ ചടുലതയാണുള്ളത് ഈ നോവലില്‍. മനസുകള്‍മനസുകളിലൂടെ ജീവിക്കുന്നു. എന്തോ തിരഞ്ഞു പോകുന്ന മനുഷ്യരുടെ വ്യര്‍ഥ വ്യായാമങ്ങള്‍ക്ക് ചമയ്ക്കുന്ന ഭാഷ്യം മനോഹരം തന്നെ. എന്തൊക്കെ നഷ്ടപ്പെട്ടാലും, നഷ്‌ടപ്പെടലുകളുടെ അനന്തരാവകാശം ലോകത്തിന് ഒരിക്കലും നഷ്‌ടമാകുന്നില്ല.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിനയയുടെ ജീവിതപ്പുസ്തകം
ഏകാന്തതയെ മുറിക്കുന്ന വജ്രസൂചി
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace