|
| ഒരു അന്തിക്കാടന്‍ മഹത്വവല്‍ക്കരണം | |
രചയിതാവിനെ പറ്റി - പത്തനംതിട്ട സ്വദേശി. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകന്‍. ഇപ്പോള്‍ ചെന്നൈയില്‍. ആനുകാലികങ്ങളില്‍ എഴുതിവരുന്നു.
സത്യന്‍അന്തിക്കാട് രസതന്ത്രം തിരക്കഥ
സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ തിരക്കഥയുടെ പുസ്തകരൂപത്തിലുള്ള പ്രകാശനം നടക്കുന്ന കാലഘട്ടമാണിത്. ഈ പുതിയ പരീക്ഷണം ബ്ലെസിയുടെ വകയാണ്, തന്മാത്ര റിലീസ്‌ചെയ്ത അന്നുതന്നെതിരക്കഥാ പുസ്തകവുമെത്തി.
തിരക്കഥാ പുസ്തക ജനുസ്സില്‍ഏറ്റവും പുതുതായി വന്നിരിക്കുന്ന തിരക്കഥ, അത്ര പ്രശസ്തനായ തിരക്കഥാകാരന്‍റെയൊന്നുമല്ല, സത്യന്‍അന്തിക്കാടിന്‍റേതാണ്, രസതന്ത്രം എന്ന ഹിറ്റ്‌ചിത്രത്തിന്‍റെ പുസ്തകരൂപം. അച്ചും മഷിയും ഡി.സി.ബുക്സ്‌വക.
സത്യന്‍അന്തിക്കാടിന്‌ഇരുപത്തഞ്ച്‌വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാം, സിനിമ എന്ന മേഖലയില്‍. പാരമ്പര്യം അവകാശപ്പെടുന്ന ഏതൊരു കച്ചവടസ്ഥാപനത്തെയും പോലെ ഈ അന്തിക്കാടന്‍ബ്രാന്‍ഡിലേക്ക്‌ആള്‍ക്കാര്‍തള്ളിക്കയറുന്നുമുണ്ട്. എന്താണിതിന്‍റെ ഫോര്‍മുല? സിനിമ കഴിഞ്ഞ്, വിഷമത്തോടുകൂടി തീയേറ്റര്‍വിടേണ്ട ഗതികേടില്‍കാണികളെ എത്തിക്കാതിരിക്കാന്‍സത്യന്‍എന്നും ശ്രമിച്ചിട്ടുണ്ട്. അന്തിക്കാടെന്ന ഗ്രാമത്തിന്‍റെ സന്തോഷസ്വഭാവമാകാം സത്യന്‍അന്തിക്കാടിനെ, ആഹ്ലാദപര്യവസാനത്തോടുകൂടിയ സിനിമകളുടെ സൃഷ്ടികര്‍ത്താവാക്കിയത്.
സംവിധായകനായ സത്യന്‍അന്തിക്കാട് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് രസതന്ത്രം. സംവിധായകന്‍എന്ന പുറന്തോടില്‍നിന്ന് തിരക്കഥാകാരനിലേക്കുള്ള അദ്ദേഹത്തിന്‍റെ മാറ്റം ഒട്ടും ഭംഗിയായില്ല എന്ന്‌ഉച്ചത്തില്‍വിളിച്ചു പറയുന്ന സിനിമ കൂടിയാണ് രസതന്ത്രം.
പ്രതിഭാവിലാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു രചന എന്ന നിലയില്‍'വെറുതെ കണ്ടുമറക്കുക' എന്നതില്‍കവിഞ്ഞ്‌വേറൊരു വിശേഷണത്തിനും അര്‍ഹമല്ല രസതന്ത്രം. അങ്ങനെയുള്ള അലോസരമുണ്ടാക്കുന്ന ഒരുല്‍പ്പന്നത്തെ ഇനി വായിച്ചും അനുഭവിപ്പിക്കുക എന്ന ദുഷ്കര്‍മ്മമാണ്‌ഡി.സി രവി - അന്തിക്കാട് കൂട്ടുകെട്ട് ചെയ്തിരിക്കുന്നത്. ഒരു തിരക്കഥയുടേതായ അടക്കമോ മെയ്യൊതുക്കമോ ഇല്ലാതെ, പശു കേറി മേഞ്ഞൊരു പുല്‍ക്കാടു പോലെ ചിതറിക്കിടക്കുന്ന, ഈ 'വിരസ'തന്ത്രത്തിന്‍റെ തിരക്കഥയില്‍നിന്ന് എന്ത്‌മാറാപ്പാണ്‌വായനക്കാര്‍ക്ക് മനസില്‍ചുമന്നുകൊണ്ട്‌പോകാനുള്ളത്?
സാധാരണക്കാരുടെ സിനിമ - അതാണല്ലോ സത്യന്‍സിനിമകളുടെ വിലാസം. ശ്രീനിവാസനും ലോഹിതദാസുമൊക്കെ ചേര്‍ന്ന് അന്തിക്കാടന്‍അഭിരുചികള്‍ക്ക്‌ചേര്‍ന്ന വിഭവങ്ങള്‍ഒട്ടേറെ നല്‍കിയിട്ടുമുണ്ട്. ആ അനുഭവങ്ങളുടെ ചുവടുപിടിച്ചൊരു കൈക്രിയയാണ്‌രസതന്ത്രത്തിന്‍റെ തിരക്കഥയില്‍എഴുത്തുകാരന്‍പരീക്ഷിക്കാന്‍ശ്രമിച്ചതും. നര്‍മ്മം എഴുതാനും അതില്‍ലാളിത്യം നില നിര്‍ത്താനും കഥയുടെ വ്യക്തിത്വം സംരക്ഷിക്കാനുമുള്ള എഴുത്തുകാരന്‍റെ പ്രാഥമിക ഉത്തരവാദിത്തം മറന്നു പോകുന്നു പലപ്പോഴും ഈ കൃതിയില്‍എന്നു കാണാം. എന്തെങ്കിലും സംഭവിക്കട്ടെ, എവിടെയെങ്കിലും പോയി നില്‍ക്കട്ടെ എന്ന മട്ടില്‍തിരക്കഥയെ കയറൂരി വിട്ടു തിരക്കഥാകൃത്ത്.
ആശാരി എന്ന കുലനാമത്തിന്‌ഒരു സാധാരണത്വം ഉണ്ട്‌എന്ന തിരിച്ചറിവില്‍നിന്ന് തുടങ്ങുന്നു സത്യന്‍അന്തിക്കാടിന്‍റെ ഈ ജനകീയ സിനിമയുടെ ഫോര്‍മുല. പ്രേമചന്ദ്രന്‍ആശാരിക്ക്‌വേലക്കാരിപ്പെണ്ണിനോട്‌തോന്നു സഹതാപവും തുടര്‍ന്നുള്ള വീരപ്രവൃത്തികളും അസഹനീയമായി എഴുതിവച്ച്‌കയ്യൊഴിഞ്ഞിരിക്കുന്നു. എഴുത്തില്‍താനും ഒരു ശ്രീനി ലൈനിലാണ്‌എന്ന് കാണികളെ ബോധ്യപ്പെടുത്താനുള്ള അന്തിക്കാടിന്‍റെ നിര്‍ബന്ധബുദ്ധിയുടെ ഫലമാണ് രസതന്ത്രത്തിലെ ഓരോ കഥാപാത്രങ്ങളും. എവിടെയെങ്കിലും കുറച്ച്‌സരസഭാവം കാണാനാകുന്നത്, ഇല്ലാത്ത പീഡനക്കുറ്റം ചുമത്തി ഒരു ചെറുപ്പക്കാരനെയും കൊണ്ട്‌പോലീസ്‌നടത്തുന്ന ഓട്ടപ്രദക്ഷിണത്തിന്‍റെ ചിത്രീകരണത്തില്‍മാത്രം.
| | (ഉറവിടം - വെബ്‌ദുനിയ) |
|
| |
| | | |
|
|
|
|
|
| വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി.... |
| |
|
|
|
|
|
|
|