യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം പുസ്തക നിരൂപണം
ഒരു അന്തിക്കാടന്‍ മഹത്വവല്‍ക്കരണം
ബുധന്‍, 9 ജനുവരി 2008   ( 13:59 IST )
ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ പലപ്പോഴും നമുക്ക്‌ അമ്മയാണെ സത്യം എന്ന മേനോന്‍ ചിത്രത്തിന്‍റെ ഓര്‍മ്മയുണരുന്നു എങ്കില്‍, രണ്ടാം പകുതി ഓര്‍മ്മപ്പെടുത്തുന്നത്‌ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ, അച്ചുവിന്‍റെ അമ്മ എന്നീ ചിത്രങ്ങളെയാണ്. മനസിനക്കരെയില്‍ മക്കളുപേക്ഷിച്ച അമ്മയുടെ അനാഥത്വമായിരുന്നെങ്കില്‍ രസതന്ത്രത്തില്‍ സമാനസ്ഥിതിയാണ്‌ ഭരത്‌ ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌.

ഒരേ അച്ചില്‍ തന്നെ‍ വാര്‍ക്കപ്പെടുന്നു എന്ന്‌ ചിത്രനിര്‍മ്മാണത്തിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഈ രസതന്ത്ര സൃഷ്ടി വേണ്ടെന്നു വയ്ക്കാനുള്ള ആര്‍ജ്ജവം കാട്ടാ‍മായിരുന്നു, സത്യന്‍ അന്തിക്കാടിനെപ്പോലൊരു സംവിധായകന്‌. ഇനി ഒരു പക്ഷേ, പരീക്ഷിച്ചു വിജയിച്ച ഒരു ചേരുവയെ വീണ്ടും ഉപയോഗിച്ച്‌ മറ്റൊരു ഹിറ്റ്‌ മാത്രമായിരുന്നു അന്തിക്കാടിന്‍റെ ഉന്നമെങ്കില്‍, എന്തിന്‌ അതിന്‍റെ തിരക്കഥ പുസ്തകരൂപത്തില്‍ ഉദാത്തവല്‍ക്കരിച്ച്‌ വായനക്കാര്‍ക്ക് വിളമ്പണം?

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനവിധേയമാക്കാന്‍ വേണ്ടിയുള്ള ആത്മാര്‍ഥമായ ഒരു ശ്രമത്തിന്‍റെ ഭാഗമാണ്‌ ഈ പുസ്തകം എന്നാണെങ്കില്‍, അല്‍പം എഴുതിത്തെളിഞ്ഞിട്ട്‌ ഈ സാഹസത്തിന്‌ പുറപ്പെട്ടാ‍ല്‍ മതിയായിരുന്നു അന്തിക്കാട്‌ എന്ന് പറയേണ്ടിവരും. ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ ജഗതി ശ്രീകുമാറിനെ ഉപയോഗിച്ചു നടത്തുന്ന കോമാളിത്തരം (ജഗതിയുടെ ഇതേ സ്വഭാവപ്രകൃതിയുള്ള കഥാപാത്രത്തെ പത്മരാജന്‍ 'ഇന്നലെ' എന്ന ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചത്‌ സ്മരിക്കാം.) മലയാളത്തിലെ ഏതു നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ 'സിനിമാപഠന'ത്തിനായി ഉപയോഗിക്കണമെന്നാണ് അന്തിക്കാടും ഡി.സി.ബുക്സും മനക്കോട്ട കെട്ടുന്നത്?

സത്യന്‍ അന്തിക്കാടിന്‍റെ സിനിമ, പന്ത്രണ്ട്‌ വര്‍ഷത്തിനു ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നി‍ച്ച സിനിമ, മീരാ ജാസ്മിന്‍ ആണ്‍വേഷം കെട്ടിയ സിനിമ, എല്ലാത്തിലുമുപരിയായി നൂറ്‌ ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച്‌ വിജയമാഘോഷിച്ച സിനിമ - ഇതില്‍ ഏതെങ്കിലുമൊരു കാരണം കൊണ്ട്‌ 'രസതന്ത്രം' പുസ്തകരൂപത്തിലാക്കാം എന്ന് ഡി.സി ബുക്സിനെപ്പോലെ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിന്‌ തോന്നി‍യാലും അതിനു പിന്നി‍ലുള്ളത്‌ വിലകുറഞ്ഞ കച്ചവടതന്ത്രം മാത്രമാണ്‌. സത്യന്‍ അന്തിക്കാട്‌ വിനയപൂര്‍വ്വം പറയുന്നത്‌ " ഇതൊരു ഉദാത്ത സൃഷ്ടിയൊന്നുമല്ല. പക്ഷേ ദോഷമൊന്നുമില്ലാത്ത ഒരു സിനിമയാണ്‌" എന്നാണ്‌. അങ്ങനെ വിഷമില്ലാത്ത പച്ചിലപ്പാമ്പുകള്‍ എത്രയെങ്കിലുമുണ്ട്‌ മലയാള സിനിമയില്‍. അവയൊന്നും പ്രേക്ഷകരെ ഒന്നു ദംശിച്ച്‌ പല്ലിന്‍റെ മൂര്‍ച്ച പരീക്ഷിക്കാം എന്ന് കരുതുന്നി‍ല്ലല്ലോ.

എങ്കില്‍ പിന്നെ, ഈചിത്രം എങ്ങനെ നൂറുദിവസം ഓടി എന്നു ചോദ്യം വന്നാല്‍, ഇതിനു മുന്‍പും ഇങ്ങനെയുള്ള കാരമുള്ളുകളെ മലയാളികള്‍ സഹിച്ചിട്ടു‍ണ്ട്‌ എന്ന് ഉത്തരം നല്‍കേണ്ടിവരും. ഇമേജുകളുടെ പുറത്തുള്ള കോപ്രായങ്ങള്‍ മലയാളികളോളം ആസ്വദിക്കുന്ന മറ്റാരുണ്ട്‌?
(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
നഷ്‌ടപ്പെടലുകളുടെ അനന്തരാവകാശം
വിനയയുടെ ജീവിതപ്പുസ്തകം
ഏകാന്തതയെ മുറിക്കുന്ന വജ്രസൂചി
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace