|
| ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍ | |
രചയിതാവിനെ പറ്റി - പത്രപ്രവര്‍ത്തകന്‍. ഇപ്പോള്‍ എറണാകുളത്ത്. ആനുകാലികങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം. ഒട്ടേറെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണ സാഹിത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
കാലങ്ങളുടെ പകര്‍പ്പെഴുത്താണ്‌ഡയറിക്കുറിപ്പുകള്‍. സ്വകാര്യതകളുടെ ആത്മസ്പന്ദനങ്ങള്‍ലോക ജീവിതത്തിന്‍റെ പ്രതിഫലനങ്ങളായി മാറുമ്പോഴാണ്‌ഡയറിക്കുറിപ്പുകള്‍ആഗോള ശ്രദ്ധയാകര്‍ഷിക്കുക.
ആന്‍ഫ്രാങ്ക്‌എന്ന കൗമാരക്കാരിയുടെ ഡയറിക്കുറിപ്പുകള്‍നല്‍കുന്നത്‌പ്രായത്തിനനുസൃതമായ മധുരസ്വപ്നങ്ങളും നിറമുള്ള പ്രതീക്ഷകളുമല്ല, അവള്‍നേരിട്ട വര്‍ത്തമാനകാലങ്ങളുടെ ക്രൂരമായ വിളയാട്ടങ്ങളാണ്‌ലോകമനസാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിര്‍ഭരമാക്കുകയും ചെയ്ത ഡയറിക്കുറിപ്പുകളാണിവ.
ഡച്ച്‌പ്രവാസി സര്‍ക്കാരിലെ അംഗമായിരുന്ന ഗെറിറ്റ്‌ബോള്‍ക്കെസ്റ്റീന്‍ലണ്ടനില്‍നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ജര്‍മ്മന്‍അധീനതയില്‍അനുഭവിക്കുന്ന യാതനകള്‍കുറിച്ചുവയ്ക്കാന്‍നാട്ടുകാരോട്‌അഭ്യര്‍ത്ഥിച്ചു. യുദ്ധാനന്തരം അത്‌പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം വാക്കു നല്‍കി. ഇതില്‍നിന്ന്‌പ്രചോദനം ഉള്‍ക്കൊണ്ട്, ഒരു പതിമൂന്നു വയസ്സുകാരി തന്‍റെ ചിന്തകളും വികാരങ്ങളും നിരീക്ഷണങ്ങളും വിശ്വാസങ്ങളും എല്ലാം തന്‍റെ ഏറ്റവുമടുത്ത സുഹൃത്തായ കിറ്റി എന്ന പേരിട്ട ഡയറിയുമായി പങ്കുവയ്ക്കാനാരംഭിയ്ക്കുകയായിരുന്നു.
വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബര്‍ഗന്‍ബല്‍സന്‍എന്ന കുപ്രസിദ്ധ നാസി തടവറയില്‍ടൈഫസ്‌പിടിപ്പെട്ട്‌മരിച്ച ആന്‍എം. ഫ്രാങ്ക്‌എന്ന യുഹൂദപെണ്‍കുട്ടിയുടെ ഈ സ്മരണകള്‍യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിനേല്‍പ്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുന്നു.
1942 ജൂണ്‍12 മുതല്‍1944 ഓഗസ്റ്റ്‌ഒന്ന്‌വരെയുള്ള ഈ കുറിപ്പുകള്‍ലേഖികയുടേതു മാത്രമല്ല, വേട്ടയാടപ്പെടുന്ന ഒരു സമൂഹത്തിന്റെ രോദനം കൂടിയാണ്.
ജീവിതത്തിന്‍റെ ഏറ്റവും ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍പോലും മനുഷേസ്നേഹവും ആത്മവിശ്വാസവും കൈവിടാതെ ശിരസ്സുയര്‍ത്തിപ്പിടിച്ച്‌ജീവിതത്തെ അഭിമുഖീകരിയ്ക്കാന്‍പ്രേരണ നല്‍കാനുള്ള ശക്തി ഈ കൃതിയില്‍ദൃശ്യമാകുന്നു.
ഉത്കൃഷ്ടമായ സാഹിത്യകൃതി എന്ന നിലയില്‍വിലമതിക്കപ്പെടുന്ന ഈ ഡയറിക്കുറിപ്പുകളുടെ മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്‌പ്രമീളാദേവിയാണ്. ഡി സി ബുക്സാണ് പ്രസാധകര്‍.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി.... |
| |
|
|
|
|
|
|
|