യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം പുസ്തക നിരൂപണം
രഞ്ജിത്തിന്‍റെ തിരക്കഥകള്‍
- ജി ബിജുകുമാര്‍
രചയിതാവിനെ പറ്റി - പത്തനം‌തിട്ട സ്വദേശി. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഒട്ടേറെ ടെലിഫിലിമുകളുടെ സംവിധായകന്‍. ഇപ്പോള്‍ ചെന്നൈയില്‍. ആനുകാലികങ്ങളില്‍ എഴുതിവരുന്നു.

ജീവിത മുഹൂര്‍ത്തങ്ങളുടെ തീക്ഷ്ണത തുടിക്കുന്ന ചിത്രങ്ങളുടെ അഭാവം മലയാളിയുടെ ആസ്വാദനതലത്തെ മരവിപ്പിച്ച ഒരു പ്രത്യേക കാലത്താണ്‌രഞ്ജിത്‌എന്ന ചെറുപ്പക്കാരന്‍ദേവാസുരമെന്നൊരു തിരക്കഥ ഐ.വി. ശശിക്കുവേണ്ടി എഴുതിയത്‌. കലയും കച്ചവടവും ഒരുപോലെ സമന്വയിപ്പിച്ച ആ ചിത്രം പ്രേക്ഷകര്‍ഹൃദയം കൊണ്ട്‌സ്വീകരിച്ചു‍.

ദേവാസുരത്തിന്‍റെ വന്‍വിജയം മലയാള സിനിമയില്‍പുതിയൊരു തുടക്കത്തിന് കാരണമായി. മലയാളിയുടെ പാവംസിനിമാ കാഴ്ചകളിലേക്ക് എന്തിനും പോകുന്ന അതി മാനുഷ്യ നായകന്‍മാരെ ആവാഹിച്ചിരുത്തിയത് ദേവാസുരത്തിന്‍റെ മഹാവിജയമാണ്. ആറാം തമ്പുരാന്‍, സമ്മര്‍ഇന്‍ബേത്‌ലഹേം, നരസിംഹം, രാവണപ്രഭു, നന്ദനം തുടങ്ങി ഒട്ടേറെ ട്രെന്‍ഡ് സെറ്ററുകള്‍ക്ക് പിന്നീട്‌രഞ്ജിത്‌പേന ചലിപ്പിച്ചിട്ടുണ്ട്.


സംഭാഷണത്തിലെ വശ്യതയും സന്ദര്‍ഭങ്ങളുടെ ആകര്‍ഷണീയതയുമാണ്‌രഞ്ജിത്‌ചിത്രങ്ങളെ പ്രിയങ്കരമാക്കിയത്‌. ആ ചലച്ചിത്രകാരന്‍റെ മൂന്ന്‌തിരക്കഥകള്‍- ദേവാസുരം, ആറാം തമ്പുരാന്‍, നന്ദനം എന്നിവ സമാഹരിച്ച്‌ഗ്രന്ഥരൂപത്തിലാക്കിയിരിക്കുകയാണ്‌കറന്റ്‌ബുക്സ്‌.

തിരക്കഥാലോകത്തെ കുലപതികളായ എം.ടി. വാസുദേവന്‍നായര്‍, പി. പത്മരാജന്‍എന്നിവരുടെ വഴിയേയാണ്‌രഞ്ജിത്തും നീങ്ങുന്നതെന്ന്‌ഈ തിരക്കഥകള്‍വായിക്കുമ്പോള്‍വ്യക്തമാകും. അവരുടെ സിനിമാക്കഥകളിലെ ആഴവും മൂര്‍ച്ചയും ഒരു പരിധി വരെയെങ്കിലും ഈ സൃഷ്ടികളിലും കാണാം. എന്നാല്‍ഒരു കാര്യത്തില്‍തീര്‍ത്തും വ്യത്യസ്തമാണ്‌, എം.ടിയേയോ പത്മരാജനെയോകാള്‍കച്ചവട മൂല്യങ്ങള്‍ക്ക്‌ഈ സിനിമകള്‍ഏറെ പ്രാധാന്യം നല്‍കുന്നു.

മനസിനെ ഏറെ മഥിക്കുന്ന മുഹൂര്‍ത്തങ്ങള്‍സൃഷ്ടിക്കാന്‍എം.ടിക്ക്‌കഴിഞ്ഞെങ്കില്‍, ലാളിത്യത്തിന്‍റെ ആവേശം അനുഭവിപ്പിക്കാന്‍പത്മരാജനായെങ്കില്‍, പ്രേക്ഷകന്‍എഴുന്നേറ്റ്‌നിന്ന്‌കയ്യടിച്ചുപോകും വിധമാണ്‌രഞ്ജിത്‌തിരക്കഥകളൊരുക്കിയിരിക്കുന്നത്‌.

അന്തരിച്ച തിരക്കഥാകൃത്ത്‌അലക്സ്‌കടവിലിന്‌സമര്‍പ്പിച്ചിരിക്കുന്ന ഈ സമാഹാരത്തിന്‌എം.ടി. വാസുദേവന്‍നായരാണ്‌അവതാരിക എഴുതിയിരിക്കുന്നത്‌. എം.ടി. പറയുന്നത്‌കേള്‍ക്കുക: - ജീവിതത്തിന്‍റെ വ്യത്യസ്തതലങ്ങളിലേയ്ക്ക്‌ഈ രചനകള്‍കടന്നു ചെല്ലുന്നു. നിയന്ത്രണത്തില്‍നിര്‍ത്തുന്ന നാടകീയതയും വാമൊഴിയ്ക്കും വരമൊഴിയ്കുമിടയില്‍ഒതുക്കി നിര്‍ത്തുന്ന ആഖ്യാനവുമാണ്‌മറ്റൊരു സവിശേഷത.
(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍
ഒരു അന്തിക്കാടന്‍ മഹത്വവല്‍ക്കരണം
നഷ്‌ടപ്പെടലുകളുടെ അനന്തരാവകാശം
വിനയയുടെ ജീവിതപ്പുസ്തകം
ഏകാന്തതയെ മുറിക്കുന്ന വജ്രസൂചി
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace