യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം പുസ്തക നിരൂപണം
രഞ്ജിത്തിന്‍റെ തിരക്കഥകള്‍
ബുധന്‍, 9 ജനുവരി 2008   ( 13:59 IST )
രൂക്ഷവികാരങ്ങളും നനുത്ത വികാരങ്ങളുമടങ്ങിയ സന്ധികളിലേക്കും പ്രതിസന്ധികളിലേക്കും കഥാപാത്രങ്ങളെത്തിച്ചേരുന്നത്‌ സ്വാഭാവിക പരിണാമങ്ങളിലൂടെയാണ്‌. ഒരു ചലച്ചിത്രത്തെ - അതിന്‍റെ ദൃശ്യ ശ്രാവ്യ ഘടകങ്ങളോടെ മനസ്സില്‍ സാവധാനം ഓടിച്ചെടുത്ത്‌ നിരീക്ഷിച്ചുകൊണ്ടുള്ളതാണ്‌ രചനാരീതിയെന്ന്‌ വായിക്കുമ്പോള്‍ ബോധ്യമാകുന്നു. മികച്ച വായനാവിഭവങ്ങളെന്ന നിലയ്ക്ക്‌ ഈ തിരക്കഥകള്‍ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നു.

ദേവാസുരത്തിന്‍റെ ആഢ്യത്വവും കുലീനതയും അതേപോലെ നിലനിര്‍ത്താന്‍ ആറാം തമ്പുരാനിലും രഞ്ജിത്തിനായിട്ടുണ്ട്‌. ഓരോ നിമിഷവും വിങ്ങി നില്‍ക്കുന്ന ഉദ്വേഗമാണ്‌ ആറാം തമ്പുരാന്‍റെ സവിശേഷത. ഉള്ളിന്‍റെയുള്ളില്‍ മുറിവേറ്റ മറ്റൊരു ഭാവം സൃഷ്ടിയ്ക്കുന്ന നായകന്‍ - ജഗന്നാഥന്‍ - വായനക്കാരുടെ ആവേശമാകുന്നത്‌ ഉള്‍ക്കാഴ്ചയുള്ള ഒരു സൃഷ്ടി ആയതുകൊണ്ടു കൂടിയാണ്‌. മംഗലശേരി നീലകണ്ഠനപ്പോലെ കണിമംഗലം ജഗന്നാഥനും അതിമാനുഷഭാവങ്ങളുടെ സാധാരണത്വം കൊണ്ടാണ്‌ ശ്രദ്ധേയമാകുന്നത്‌.

നന്ദനം അടുത്തകാലത്തെ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ്‌. ബാലാമണി എന്ന വാല്യക്കാരി പെണ്‍കുട്ടിയുടെ ഉള്ളില്‍ നിറയുന്ന പ്രണയവും ശോകവും മലയാളി ഹൃദയങ്ങളിലേയ്ക്ക്‌ ആവാഹിക്കുകയാണ്‌.

നല്ല അച്ചടക്കവും, ഭംഗിയുമുള്ളതാണ്‌ രഞ്ജിത്തിന്‍റെ നന്ദനമെന്ന തിരനാടകം. പിന്തിരിപ്പനെന്ന്‌ അധിക്ഷേപമുയര്‍ന്നെങ്കിലും, വ്യത്യസ്തമായ ഒരു സമീപനമെന്ന്‌ അംഗീകരിച്ച സിനിമയാണ്‌ നന്ദനം.

മലയാളികള്‍ കണ്ടാസ്വദിച്ച ഈ സിനിമകളുടെ തിരക്കഥകള്‍ വായനയിലും ആഹ്ലാദം പകരും എന്നകാര്യത്തില്‍ തര്‍ക്കമില്ല.
(ഉറവിടം - വെബ്‌ദുനിയ)
1| 2
 
കൂടുതല്‍...
ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍
ഒരു അന്തിക്കാടന്‍ മഹത്വവല്‍ക്കരണം
നഷ്‌ടപ്പെടലുകളുടെ അനന്തരാവകാശം
വിനയയുടെ ജീവിതപ്പുസ്തകം
ഏകാന്തതയെ മുറിക്കുന്ന വജ്രസൂചി
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace