യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം പുസ്തക നിരൂപണം
ഘടികാരങ്ങള്‍ നിലക്കുന്ന സമയം
- പ്രദീപ് ആനക്കൂട്
രചയിതാവിനെ പറ്റി - തൊടുപുഴ സ്വദേശി. തൊടുപുഴയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഇപ്പോള്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതിവരുന്നു.

സുഭാഷ്‌ ചന്ദ്രന്‍റെ പ്രശസ്തമായ ചെറുകഥാ സമഹരതിന്‍റെ പുതിയ പതിപ്പ്‌. ജീവിതത്തിന്‍റെ ചലനങ്ങളിലേക്ക്‌ വീണു പിടയുന്ന പുതിയ കാഴ്ചകളുടെ സന്നിവേശമാണ് സുഭാഷ് ചന്ദ്രന്‍റെ കഥകള്‍. മരണത്തിന്‍റെയും കാലത്തിന്‍റേയും കണക്കുകൂട്ടലുകള്‍ക്കിടയില്‍ നിശ്ചലമായി പോകുന്ന സമയസൂചികകളാണ്‌ ഈ കഥകള്‍ക്ക്‌ വിഷയമാകുന്നത്‌. വാക്കുകളുടെ അര്‍ത്ഥപൂര്‍ണമായ ശില്‍പഭദ്രത എടുത്തു പറയത്ത പ്രത്യേകതയാണ്.

സുഭാഷിന്‍റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ഘടികാരങ്ങള്‍ നിലക്കുന്ന സമയത്തിലെ പതിനൊന്ന്‌ കഥകളിലും നിലക്കുവാന്‍ തുടങ്ങുന്ന ഘടികാരത്തിന്‍റെ നേര്‍ത്ത ശബ്ദങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.

2002-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും അങ്കണം പുരസ്കാരവും നേടിയിട്ടുള്ള ഘടികാരങ്ങള്‍ നിലക്കുന്ന സമയം വേറിട്ടു നില്‍ക്കുന്ന ശൈലിയിലൂടെയും ബിംബകല്‍പനയിലൂടെയും ശ്രദ്ധനേടുന്നു. ലത്തൂര്‍ ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ രചിച്ച ഈ കഥ ജീവിതത്തിന്‍റെ സമയം നിലച്ചുപോകുന്നത്‌ ഘടികാരത്തിന്‍റെ നിശ്ചലമായ സൂചിയിലൂടെ ബുക്കാം വിത്തല്‍ എന്ന കളളന്‍റെ ജീവിത ചലനാത്മകതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.

ഇതേസമയം സൂചി ‘വധക്രമം‘ എന്ന കഥയിലും കാണാം. അന്ധമായ തന്‍റെ ഇരട്ടസഹോദരിയെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ റയില്‍പാളങ്ങള്‍ക്ക്‌ ഇടയില്‍ നില്‍ക്കുന്ന കഥാപാത്രം ഈ തീവണ്ടിയെ എന്‍റെ പെങ്ങള്‍ എങ്ങനെയാവും അറിയുക എന്ന്‌ ചിന്തിക്കുമ്പോള്‍ വായനക്കാരന്‍റെ മനസ്‌ സ്വയമറിയാതെ ഒന്ന്‌ പൊള്ളിപ്പോകും.

"തെറ്റുകള്‍ എനിക്ക്‌ ശീലമാണ്‌. തിരുത്തലുകള്‍ വിനോദവും" എന്ന്‌ റിപ്പബ്ലിക്കിലെ കഥാപാത്രം പറയുമ്പോള്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥ്യങ്ങളിലേക്ക്‌ നമ്മുടെ ചിന്തകള്‍ക്ക്‌ എത്താതെ വയ്യ.

ജനങ്ങളുടെ ചിന്തകളിലും, ജീവിതങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങളെ നേരായ അര്‍ത്ഥത്തില്‍ വേര്‍തിരിച്ചറിഞ്ഞ്‌ അവന്‍റെ ദിശാപരിണാമങ്ങളിലേക്ക്‌ തൂലിക ചലിപ്പിക്കുമ്പോള്‍ സുഭാഷ്‌ ചന്ദ്രന്‍റെ കഥകളിലെ സമയ സൂചികയുടെ അകം പൊരുള്‍ നമ്മിലേക്ക്‌ പടര്‍ന്നിറങ്ങുന്നു. എം.ടിയുടെ അവതാരികയോടെ ഡി സി ബുക്സാണ്‌ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രഞ്ജിത്തിന്‍റെ തിരക്കഥകള്‍
ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍
ഒരു അന്തിക്കാടന്‍ മഹത്വവല്‍ക്കരണം
നഷ്‌ടപ്പെടലുകളുടെ അനന്തരാവകാശം
വിനയയുടെ ജീവിതപ്പുസ്തകം
ഏകാന്തതയെ മുറിക്കുന്ന വജ്രസൂചി
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace