യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ സാഹിത്യം പുസ്തക നിരൂപണം
ഇനി ഞാന്‍ ഉറങ്ങട്ടെ
- പ്രദീപ് ആനക്കൂട്
രചയിതാവിനെ പറ്റി - തൊടുപുഴ സ്വദേശി. തൊടുപുഴയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍. ഇപ്പോള്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതിവരുന്നു.

പി.കെ. ബാലകൃഷ്ണന്‍
കറന്‍റ് ബുക്സ്‌, തൃശൂര്‍
പേജ്‌ 223
വില 95

യുദ്ധഭൂമിയില്‍ മൌനദുഃഖം പൂണ്ടുനിന്ന ഇതിഹാസ കഥാപാത്രങ്ങളുടെ ഹൃദയങ്ങളിലേക്ക് ജാലകം തുറക്കുന്ന നോവലാണ്‌ പി.കെ. ബാലകൃഷ്ണന്‍റെ ഇനി ഞാന്‍ ഉറങ്ങട്ടെ.

കര്‍ണന്‍ സ്വന്തം ജേഷ്ഠനാണെന്ന്‌ തിരിച്ചറിഞ്ഞ നിമിഷം യുദ്ധം ജയിച്ചിട്ടും പടക്കളത്തില്‍ തളര്‍ന്ന്‌ വീഴുന്ന ധര്‍മ്മപുത്രരുടെ വിലാപം, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വെന്തുരുകുന്ന ദ്രൌപതി, ജീവത്യാഗം ചെയ്യാന്‍ വരെ തയാറായ കര്‍ണ്ണന്‍. യുദ്ധം കേവലം പടക്കളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന്‌ തെളിയുകയാണ് ഇവിടെ.

നാം ചിന്തിക്കാത്ത വഴികളിലൂടെയാണ്‌ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന കൃതി നമ്മെ നയിക്കുന്നത്‌. പുരാണത്തിന്‍റെ കഥനാന്തരീക്ഷത്തെ ഉല്ലംഘിക്കാതെ സത്യത്തെ അനുഭവവേദ്യമാക്കുന്നതില്‍ പികെ ബാലകൃഷ്ണന്‍ വിജയിച്ചിട്ടുണ്ട്.

പ്രൌഢത ചോര്‍ന്നുപോകാതെ, എന്നാല്‍ ഹൃദയത്തിനുള്ളില്‍ ചോദ്യശരങ്ങള്‍ കൊണ്ട് പോറലുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഭാഷയാണ്‌ നോവലിലേത്‌.

വര്‍ത്തമാന കാലത്തില്‍ മനുഷ്യ മനസുകളില്‍ നടക്കുന്ന കുരുക്ഷേത്രങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ്‌ നോവലിലെ പല സന്ദര്‍ഭങ്ങളും. മനസിന്‍റെ ഉള്‍ത്താപമറിയാത്ത തൂലിക നിര്‍ജീവമാണ്‌. പികെ ബാലകൃഷ്ണന്‍റെ തൂലികയ്ക്ക്‌ ഹൃദയ സ്പന്ദനങ്ങളെ ആവാഹിക്കാന്‍ കഴിയുന്നു. അതിനാല്‍ തന്നെ ഇനി ഞാന്‍ ഉറങ്ങട്ടെ കാലങ്ങളെ അതിജീവിക്കുന്ന ചോദ്യങ്ങളുയര്‍ത്തും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അവതരണം ഒരു ഭ്രാന്താലയം
ഈ ലോകം അതിലൊരു മുകുന്ദന്‍
ആല്‍ഫ
ഇനി ഞാന്‍ ഉറങ്ങട്ടെ
ഏകാന്തതയെ മുറിക്കുന്ന വജ്രസൂചി
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace